Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. കീഴ് വലയംപാറകുടി സ്വദേശി രാജാത്തി (30 ) യെയാണ് ഈ വിധം ആശുപത്രിയില്‍ എത്തിച്ചത്.

രാജത്തിയ്‌ക്ക് കടുത്ത പനിയും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെതുടര്‍ന്ന നാല് കിലോമീറ്റര്‍ ചുമന്ന് ഇടമലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി യുവതിയെ മൂന്നാറിലേക്ക് കൊണ്ടു പോയി.

മുളകൊണ്ട് കെട്ടിയ താത്കാലിക പാലമാണ് ഇവിടെ ഉള്ളത്.ഈ പാലം വളരെ അപകടാവസ്ഥയിലായതിനാല്‍ പുഴ മുറിച്ചുകടന്നാണ് രാജാത്തിയെ ആശുപത്രിയിലെത്തിച്ചത്.

സര്‍ക്കാരിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് അവഗണന തുടരുകയാണ്. ഇടമലക്കുടിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലും രോഗികളെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Recent Posts