പത്തനംതിട്ട: അത്തപൂക്കളവും, ഓണക്കോടിയും ഓണ വിപണിയിലെ തിക്കും , തിരക്കും നാടെങ്ങുംഓണാഘോഷത്തിന്‌സമാനതകളില്ലാത്ത ഉത്സവാന്തരീക്ഷം തീര്‍ക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. വൈവിധ്യമാര്‍ന്നരുചിക്കൂട്ടില്‍ വിവിധവിഭവങ്ങള്‍ ഒരുക്കി തൂശനിലയില്‍ ഓണസദ്യ വിളമ്പാന്‍കാറ്ററിങ് മേഖലയും വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കാറ്ററിംഗ് മേഖലക്ക്ഉണര്‍വും ബിസിനസും ലഭിക്കുന്ന, അവസരമാണ് ഓണക്കാലം. ഹൈന്ദവആചാരപ്രകാരംവിവാഹ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്ന കര്‍ക്കടകത്തിന്റെ ആലസ്യത്തില്‍ നിന്നും വിട്ടു ഉണര്‍ന്ന് ചിങ്ങം പിറന്നതോടെ വിവാഹത്തോടൊപ്പം ഓണസദ്യകളുടെബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.ഓഗസ്റ്റ് മാസം തുടക്കം മുതല്‍ തന്നെ ഓണസദ്യ ബുക്കിങ്ങുകള്‍ ആരംഭിച്ചിരുന്നു എന്നാല്‍വിലക്കയറ്റം മൂലം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്ബുക്കിംഗ് എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാറ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു എന്നാലും ഓണ സീസണില്‍ സംസ്ഥാനത്ത് 500 കോടിയുടെ വിറ്റു വരവ് പ്രതീക്ഷിക്കുന്നതായി ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു..
സദ്യ ഉണ്ണാന്‍ ചിലവേറും
പാചക വാതക വിലയും പച്ചക്കറിയുടെയും, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള പല വ്യജ്ഞനങ്ങളുടെ വിലയും നിയന്ത്രണാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍നല്ല ഒരു ഓണസദ്യ ഉണ്ണാന്‍ വലിയ വില നല്‍കേണ്ടിവരും.കിച്ചടി ,പച്ചടി ,സാമ്പാര്‍ അവിയല്‍, തോരന്‍, പപ്പടം രണ്ടുകൂട്ടം പായസം തുടങ്ങി 21 വിഭവങ്ങള്‍ കൂട്ടി കേരള തനിമയില്‍സദ്യ ഉണ്ണാന്‍ ശരാശരി അഞ്ചുപേര്‍ക്ക് 2700 രൂപനല്‍കേണ്ടിവരും. വന്‍കിട ഹോട്ടലുകളില്‍ ആണെങ്കില്‍ ഒരാള്‍ക്ക് 1500 രൂപയും നല്‍കണം. അപൂര്‍വമാണെങ്കിലും പാരമ്പര്യ ശ്രദ്ധക്കൊപ്പം ഒരു നോണ്‍ വെജ് വിഭവം കൂടി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി അമ്പിളി കാറ്ററിങ് ഉടമ തുളസീധരന്‍ നായര്‍ പറഞ്ഞു. പുതു തലമുറക്കാരാണ് ഈ ആവശ്യത്തിന് മുന്നിലുള്ളത് നോണ്‍ വെജ് വിഭവം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരാള്‍ക്ക് 100 രൂപ അധികമായി നല്‍കേണ്ടിവരും വിഭവങ്ങള്‍ കൂടുന്നതനുസരിച്ച് വിലയും ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30% ത്തോളം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ചു പേരുള്ള സദ്യക്ക്പരിസ്ഥിതി സൗഹൃദ കണ്ടെയ്‌നറുകളില്‍ ഭക്ഷണം പായക്ക് ചെയ്ത് നല്‍കാന്‍ പാക്കിംഗ് ചാര്‍ജ് മാത്രം 270 രൂപയോളം വരും. അതു കാരണംഅത്തം മുതല്‍ ഓര്‍ഡര്‍ എടുത്തിരുന്ന കാറ്ററിങ് സര്‍വീസ് പലരും ഉത്രാടം തിരുവോണം ദിവസങ്ങളില്‍ മാത്രം ഓര്‍ഡര്‍ എടുക്കുന്ന സ്ഥിതിയായി. ജോലിക്കാരെ കിട്ടാത്തതും,പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രിയം പാലട തന്നെ
നിരവധി രുചിക്കൂട്ടുകള്‍ അടങ്ങുന്ന പായസങ്ങള്‍ ഓണത്തിന് തയ്യാറാക്കുമെങ്കിലും മലയാളികള്‍ക്ക് ഏറ്റവും പ്രിയം പാലട പ ായസം തന്നെ.സദ്യ വേണ്ടെന്നുവെച്ച് പ ായസം മാത്രം വാങ്ങുന്ന രീതിയും വിപണിയിലുണ്ട്. പാലടയോടൊപ്പം പരിപ്പ് പ ായസത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട് .പ ാലട പായസത്തിന് ലിറ്ററിന് ശരാശരി 250 രൂപ മുതലാണ് വില്‍പ്പന. അത്തം മുതല്‍ വിപണിയില്‍ പാല്‍പ്പായസം ,പാലടപായസവും,അരിപ്പായിസവും പരിപ്പ്, ഗോതമ്പ്, അടപ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വില്പന ആരംഭിച്ചിട്ടുണ്ട്. ഉത്രാടം തിരുവോണം നാളുകളിലാണ് കൂടുതല്‍ വില്പന പ്രതീക്ഷിക്കുന്നത്.മലയാളികള്‍ക്ക് മധുരം പകര്‍ന്നു നല്‍കാന്‍ പായസ മേളകളും സംസ്ഥാനത്തുടനീളം സജീവമാണ്. അര ലിറ്റര്‍ മുതല്‍ 5 ലിറ്റര്‍ വരെ ടിന്നുകളില്‍ പാഴ്‌സലായിട്ടാണ് ഇവലഭിക്കുന്നത്.
വാഴയില തമിഴ്‌നാട്ടില്‍ നിന്നും
ഓണത്തിന് സ്വന്തം പുരയിടത്തില്‍ നിന്ന് വാഴയില വെട്ടിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഓണസദ്യയ്‌ക്ക് ആവശ്യമായ വാഴയില എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തൂശനിലക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഓണത്തോടൊപ്പം കല്യാണ സീസണ്‍ കൂടി എത്തിയതോടെ ഇല ഒന്നിന് 7 മുതല്‍ 10 രൂപ വരെയാണ് നിരക്ക്. ഉത്രാടം തിരുവോണം നാളുകളില്‍ വില വീണ്ടും ഉയരും മെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ ഉല്‍പാദനം കുറഞ്ഞത് വിപണിയെ ബാധിച്ചതായി വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
സദ്യ ഉണ്ണാന്‍ ഒരുങ്ങി വീട്ടമ്മമാരും
ഓണസദ്യ ഒരുക്കാന്‍ മണിക്കൂറുകളോളം അടുക്കളയില്‍ സമയം ചെലവഴിക്കുന്നതിനു പകരം കുടുംബാംങ്ങള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ മിക്കവാറും വീടുകളില്‍ ഇന്ന് ഒരു ദിവസമെങ്കിലും ഓണസദ്യ ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇത് മൂലം വീട്ടമ്മമാര്‍ക്ക് പാചകത്തിന്റെ തിരക്കും ടെന്‍ഷനും ഒഴിവാക്കാന്‍ സാധിക്കുന്നു. വീടുകള്‍ക്ക് പുറമെസ്‌കൂളുകള്‍, കോളേജുകള്‍ വിവിധ സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രാദേശിക ക്ലബ്ബുകള്‍എല്ലാവരും ഓണസദ്യ ഒരുക്കാന്‍ കാറ്ററിംഗ് യൂണിറ്റുകളെയാണ് ആശ്രയിക്കുന്നത്.
കുടുംബശ്രീയും രംഗത്തുണ്ട്
നിരവധി കുടുംബശ്രീക്കാര്‍ ഓണസദ്യയും മറ്റ് ഓണ വിഭവങ്ങളുമായി രംഗത്തുണ്ട് ഉപ്പേരിയും, ശര്‍ക്കരവരട്ടി പായസം തുടങ്ങി നിരവധി ഐറ്റങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണവിപണിയില്‍ എത്തിക്കുന്നുണ്ട്. സിഡിഎസ് വഴിയും യൂണിറ്റ് കളുടെ ആഭിമുഖ്യത്തിലും ഇവര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു പല കുടുംബശ്രീ യൂണിറ്റുകളും ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. സൊമാറ്റോപോലുള്ള. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ആപ്പ് വഴി സദ്യകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇവരെല്ലാം ഇലഅടക്കം ബോക്‌സുകളില്‍ ആണ് സദ്യ പായ്‌ക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുന്നത്.
ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും വില വര്‍ദ്ധിച്ചു
ഇലത്തലയില്‍ ഉപ്പേരികള്‍ ഇല്ലാത്ത ഓണസദ്യ മലയാളികള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ സംസ്ഥാനത്ത് ഓണ വിപണി മുന്നില്‍കണ്ട് കൃഷി ചെയ്ത ഏത്ത വാഴകളില്‍ ഭൂരിഭാഗവും ശക്തമായ മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചിരുന്നു. അതുകാരണം നാടന്‍ കുലകള്‍ കിട്ടാതാവുകയും പ്രാദേശിക ഉപഭോഗം കൂടുകയും ചെയ്തു. കായ് വറുത്തതിന് 400 രൂപ മുതല്‍ 600 രൂപ വരെ പല ജില്ലകളിലും പല വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഓണം അടുത്തതോടെ വെളിച്ചെണ്ണക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ ഓണ ചന്തകള്‍ ആശ്വാസം
ഓണ വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ആവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ഇടപെടലായ കണ്‍സ്യൂമര്‍ഫെഡ് ഓണചന്തകള്‍ ആരംഭിച്ചത് അല്പം ആശ്വാസം നല്‍കുന്നു. എല്ലാ ജില്ലകളിലും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവയുടെ പ്രവര്‍ത്തനം. കൂടാതെ സഹകരണ സംഘങ്ങള്‍ വഴിയും ഓണചന്തകള്‍സജീവമാണ്. തിരുവോണ ദിവസം വരെ ഇത് നീണ്ട് നില്‍ക്കും. നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോട് ഇവിടെ നിന്നും ലഭ്യമാക്കുന്നുണ്ട്. 30 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്.
















