Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

ജി. ജയപ്രകാശ് കാളികാവ്byജി. ജയപ്രകാശ് കാളികാവ്
Aug 22, 2026, 01:14 pm IST
inArticle

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക തനിമയും പ്രകൃതിയോടുള്ള അഗാധമായ ബന്ധവും വിളിച്ചോതുന്ന ആഘോഷമാണ് ഓണം. വിളവെടുപ്പുത്സവം എന്നതിലുപരി വ്യക്തിയും കുടുംബവും സമൂഹവും പ്രകൃതിയും തമ്മിലുള്ള സമഗ്രമായ ഐക്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണത്. എല്ലാവര്‍ക്കും സമൃദ്ധി എന്നതാണ് ഓണത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം. എന്നാല്‍ എന്താണ് യഥാര്‍ത്ഥ സമൃദ്ധി? ഭൗതിക സമ്പത്ത് കുന്നുകൂട്ടുന്നതല്ല, മറിച്ച് തനിക്കാവശ്യമായതിനേക്കാള്‍ കൂടുതലുണ്ട് എന്ന തിരിച്ചറിവും അത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള മനസ്സുമാണ് യഥാര്‍ത്ഥ സമൃദ്ധി. ഇത് അനുഭവവേദ്യമാകാന്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരപൂരകത്വം നിലനില്‍ക്കണം.

ഇന്ന് പ്രകൃതിയുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ കാരണം ഈ യഥാര്‍ത്ഥ സമൃദ്ധി നമുക്ക് അന്യമാകുന്നു. പ്രകൃതിയെ സഹവര്‍ത്തിത്വ വ്യവസ്ഥയായി കാണുന്നതിന്
പകരം ഉപഭോഗവസ്തുവായി മാത്രം കാണാന്‍ തുടങ്ങിയതോടെ ആഘോഷങ്ങള്‍ വെറും ബാഹ്യപ്രകടനങ്ങളും വാണിജ്യവല്‍ക്കരണവുമായി മാറി. അമിതമായ ഉപഭോഗ സംസ്‌കാരത്തെയാണ് ഇന്നത്തെ വിപണി ചൂഷണം ചെയ്യുന്നത്. കൃത്രിമ അലങ്കാരങ്ങളും രാസവളങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന അന്യസംസ്ഥാന പൂക്കളും ഇതിനുദാഹരണമാണ്. ഇത് സുസ്ഥിര വികസന സങ്കല്‍പ്പത്തിനും പ്രകൃതിസൗഹൃദപരമായ സാംസ്‌കാരിക ദര്‍ശനങ്ങള്‍ക്കും വിരുദ്ധമാണ്.

പൊതുസമൂഹത്തിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലുമുള്ള ഓണാഘോഷങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുകയാണ്. സ്നേഹവും പങ്കുവെക്കലും നിറയേണ്ട ഒത്തുചേരലുകള്‍ കടുത്ത മത്സരത്തിനും സാമ്പത്തിക ധൂര്‍ത്തിനും ലഹരി ഉപയോഗത്തിനും വഴിവെക്കുന്നു. പ്രകൃതിയോടിണങ്ങിയ കലകളിലൂടെയും സംഗീതത്തിലൂടെയുമാണ് ഓണം നാടിന്റെ തനിമ നിലനിര്‍ത്തുന്നത്. എന്നാല്‍, സമാജത്തില്‍ ഐക്യം വളര്‍ത്തേണ്ട ആഘോഷങ്ങളെ വിഭാഗീയതയിലേക്കും വിദ്വേഷത്തിലേക്കും വലിച്ചിഴക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍, യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഓണാഘോഷത്തെ ഒരു മാതൃകയാക്കേണ്ടതുണ്ട്.

പ്രകൃതിസൗഹൃദ ഓണാഘോഷത്തിന്

നാടന്‍ പൂക്കളും പ്രകൃതിദത്ത അലങ്കാരങ്ങളും: കൃത്രിമ പൂക്കള്‍ക്കും പ്ലാസ്റ്റിക്കിനും പകരം തുമ്പ, തെറ്റി, മുക്കുറ്റി, ചെമ്പരത്തി തുടങ്ങിയ നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളമൊരുക്കുക. വാടിയ പൂക്കള്‍ വലിച്ചെറിയാതെ ജൈവവളമാക്കുക. പ്ലാസ്റ്റിക് ലൈറ്റുകള്‍ക്ക് പകരം മണ്‍ചെരാതുകളും നിലവിളക്കുകളും, തോരണങ്ങളായി കുരുത്തോലയും മാവിലയും ഉപയോഗിക്കുക.

പരമ്പരാഗത ഓണസദ്യ: പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി വാഴയിലയിലോ പാളയിലോ സദ്യ വിളമ്പുക. കുടിവെള്ളത്തിനും സംഭാരത്തിനും മണ്‍പാത്രങ്ങളോ ലോഹപാത്രങ്ങളോ ഉപയോഗിക്കാം.

സഹഭോജന മാതൃക: പുറത്തുനിന്നുള്ള കാറ്ററിംഗിനെ ആശ്രയിക്കാതെ, കലാലയങ്ങളിലും ഓഫീസുകളിലും എല്ലാവരും വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന വിഭവങ്ങള്‍ പങ്കുവെച്ചു കഴിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുകയും മിച്ചം വരുന്നവ മൃഗങ്ങള്‍ക്ക് നല്‍കുകയോ വളമാക്കുകയോ ചെയ്യുക.

കൈത്തറിയും വിവേകപൂര്‍ണമായ സമ്മാനങ്ങളും: നാടന്‍ കൈത്തറി/പരുത്തി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് പ്രാദേശിക നെയ്‌ത്തുകാരെ പിന്തുണയ്‌ക്കുക. എല്ലാ വര്‍ഷവും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാതെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക. സമ്മാനങ്ങളായി വിത്തുകള്‍, മരത്തൈകള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ നല്‍കുക.

പുകയില്ലാത്ത ആഘോഷങ്ങള്‍: പടക്കങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, നാടന്‍ ഓണക്കളികളിലൂടെയും പാട്ടുകളിലൂടെയും കൂട്ടായ്‌മകളിലൂടെയും ആഘോഷങ്ങളെ സമ്പന്നമാക്കുക.

മൂല്യാധിഷ്ഠിത ജീവിതം എന്നത് വെറുമൊരു പഠനവിഷയമല്ല, പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങി ജീവിക്കാനുള്ള സമഗ്രമായ ജീവിതദര്‍ശനമാണ്. പ്രകൃതിയുമായുള്ള സമരസതയിലാണ് യഥാര്‍ത്ഥ സമൃദ്ധിയെന്ന തിരിച്ചറിവോടെ ഈ പൊന്നോണം നമുക്ക് ആഘോഷിക്കാം.

 

Tags: Onam festivalsഓണംEco-friendly Onam celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

Samskriti

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.