കൊച്ചി: വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകയുടെയും അഭ്യൂദയകാംഷികളുടെയും ഒത്തുചേരല്‍ സേവാ കുഭ് 2026 നാളെ രാവിലെ 10ന് എളമക്കര മാധവനിവാസ് സ്വര്‍ഗീയ മാധവ്ജി മന്ദിരത്തില്‍.
വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനം, തല ചായ്‌ക്കാന്‍ ഒരിടം പദ്ധതി, ഡയാലിസീസ് സെന്ററുകള്‍, കാന്‍സര്‍ രോഗികള്‍ക്ക് മരുന്നു നല്‍കുന്ന പ്രവര്‍ത്തനം, വനവാസി മേഖലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന വ്യക്തികളെയും മേഖലകളെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിശ്വസേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.
സേവാകുംഭ് പരിപാടിയില്‍ വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോന്‍ അധ്യക്ഷത വഹിക്കും. കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ക്ഷേമസമിതി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. എം.കെ. സുമോദ്, പ്രതാപ് ദിവാകരന്‍ പിള്ള, എ. വിനോദ് എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് 12ന് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കും. എ.ആര്‍. മോഹനന്‍, പി.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിക്കും.











