India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എംടി സിബു, എംവി ലുട്ടുഫ് എന്നീ കപ്പലുകളിലെ 22 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:യെമനും സൊമാലിയയ്‌ക്കും അടുത്ത് വെച്ച് സായുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ എംടി സിബു, എംവി ലുട്ടുഫ് എന്നീ കപ്പലുകളിലെ 22 ഇന്ത്യക്കാര്‍ ഇതുവരെ സുരക്ഷിതരാണെന്ന് നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇന്ത്യൻ ജീവനക്കാരെക്കുറിച്ച് സൊമാലിയൻ അധികൃതരോട് ചര്‍ച്ച നടത്തുന്നായി നെയ്‌റോബിയിലെ ഹൈക്കമ്മീഷൻ അറിയിച്ചു.

“എംടി സിബു (എറിട്രിയ ഫ്ലാഗ് ചെയ്ത) എംവി ലുട്ടുഫ് (കാമറൂൺ ഫ്ലാഗ് ചെയ്ത) എന്നീ കപ്പലുകളിലെ ഇന്ത്യൻ നാവികരുടെ കാര്യം ഞങ്ങൾ സൊമാലിയയിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ട്. എംടി സിബുവിൽ 16 ഇന്ത്യൻ നാവികരും എംവി ലുട്ടുഫിൽ 6 ഇന്ത്യൻ നാവികരും ഉണ്ടെന്നാണ് റിപ്പോർട്ട്. എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുണ്ട്.”- ഹൈക്കമ്മീഷൻ പറഞ്ഞു.

വ്യത്യസ്ത സംഭവങ്ങളിൽ തട്ടിക്കൊണ്ടുപോയ രണ്ട് വാണിജ്യ കപ്പലുകളിലെ 22 ഇന്ത്യൻ നാവികരുടെ സ്ഥിതി നെയ്‌റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിരീക്ഷിച്ചുവരികയാണ്. സൊമാലിയയിലെ അധികാരികളുമായും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്ന് മിഷൻ വെള്ളിയാഴ്ച പറഞ്ഞു.
രണ്ട് കപ്പലുകളും യഥാക്രമം എറിത്രിയയിലും കാമറൂണിലും ഫ്ലാഗ് ചെയ്തിട്ടുണ്ട്.

Recent Posts