കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ വെബ് സീരീസ് ‘അണലിയുടെ ‘ പ്രദര്‍ശനം വിലക്കി എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് സീരീസ് അനിശ്ചിതത്വത്തിലായി. സെപ്റ്റംബര്‍ ഒന്‍പതിന് ഹര്‍ജി വീണ്ടും പരിഗണിക്കുംവരെയാണ് വിലക്ക്. കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണിത്. വെബ് സീരീസിലെ കഥാപാത്രത്തിന് താനുമായി സാദൃശ്യമുണ്ടെന്ന ജോളിയുടെ വാദം കോടതി പരിഗണിച്ചു. സീരീസിലെ പ്രധാന സ്ത്രീ കഥാപാത്രം ഹര്‍ജിക്കാരിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ റിലീസ് ചെയ്യുന്നതും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്നതുമാണ് കോടതി വിലക്കിയത്.
















