ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ ആണ് ഉത്തരവിറക്കിയത്. പുന്നമടക്കായലില്‍ നടക്കുന്ന ജലമേള കാണാന്‍ വന്‍ ജനക്കൂട്ടം എത്തുമെന്നതിനാല്‍ ഗതാഗതം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.ദിവസങ്ങളായി ജലമേളയ്‌ക്കുളള തയാറെടുപ്പുകള്‍ നടന്നുവരികയാണ്.














