കോഴിക്കോട്: ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞത് 100 കോടിയുടെ ഹവാല ഇടപാടുകളുടെ രേഖകള്‍ ലഭിക്കുമെന്ന് സിപിഎം നേതാവ് കെ.ടി. ജലീല്‍ ആരോപിച്ചു. പിണറായി വിജയന്റെ മകള്‍ വീണ ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകളോടുള്ള പ്രതികരണമെന്ന നിലയ്‌ക്കാണ് ഫേസ്ബുക്ക് പോസ്റ്റ്.
അവസാനം എന്തായി? കുന്തായി! എന്നു തുടങ്ങുന്ന പോസ്റ്റില്‍, 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെയെന്ന് ജലീല്‍ പറയുന്നു. ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും. ഖുര്‍ആനിലെ സ്വര്‍ണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും യു.ഡി.എഫും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ? എന്നും ജലീല്‍ ആരായുന്നു. വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ! എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.
















