Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റിലായി. കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.

കാട്ടാക്കട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ആശുപത്രിയിലാണെന്നതിനാല്‍ സഹായം വേണമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

എംഎല്‍എയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് 1000 രൂപ ഇവര്‍ വാങ്ങി.വിവരമറിഞ്ഞ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടി.

 

Recent Posts