
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ വി സി ഡോ മോഹന്‍ കുന്നുമ്മല്‍.സമീപ കാലത്ത് നടന്ന പുനര്‍ മൂല്യനിര്‍ണയത്തിന്റെയും ഉത്തരക്കടലാസുകളുടെയും വിവരങ്ങള്‍ പരീക്ഷ കണ്‍ട്രോളറോട് വി സി തേടി.
പുനര്‍ മൂല്യ നിര്‍ണയത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവും നടത്തി.
സര്‍വകലാശാല എല്‍എല്‍ബി പരീക്ഷകളില്‍ റീവാലുവേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി പകരം ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകര്‍ മൂല്യനിര്‍ണയം ചെയ്യുന്ന പുതിയ രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു.