ന്യൂദല്‍ഹി: ജന്തര്‍മന്തര്‍ കോക്രോച്ച് സമരത്തില്‍ പങ്കെടുത്തവരില്‍ യുഎപിഎ പ്രകാരം ശിക്ഷിക്കപ്പെട്ട നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും. പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായതോടെയാണ് നിരോധിത സംഘടന സിപിഐയുമായി (മാവോയിസ്റ്റ്) ബന്ധപ്പെട്ട കേസില്‍ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച അരുണ്‍ ഭേല്‍ക്കെയും ജന്തര്‍മന്തറിലെത്തിയെന്ന് സ്ഥിരീകരിച്ചത്.
ജനസാഗരം മൂന്നോ നാലോ കോടിയാകുമെന്നും നിങ്ങളുടെ ആ പുതിയ പാര്‍ലമെന്റിനെ പിഴുതെറിയുമെന്നും ജന്തര്‍ മന്തറില്‍ അരുണ്‍ ഭേല്‍ക്കെ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. 2008ല്‍ ചന്ദ്രപൂരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളുമായാണ് അരുണ്‍ഭേല്‍ക്കയും സംഘവും അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങി പുനെയില്‍ ഒളിവില്‍ താമസിച്ചു.
ഗഡ്ചിരോളി വനമേഖലയില്‍ നക്സല്‍ പരിശീലനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്ത അയാള്‍, പൂനെയിലെ ചേരി പ്രദേശങ്ങളിലെ യുവാക്കളെ മാവോയിസ്റ്റ്, നക്സല്‍ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ അരുണ്‍ഭേല്‍ക്കയെയും ഭാര്യ കാഞ്ചന്‍ നനാവാരെയും മഹാരാഷ്‌ട്ര എടിഎസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് എട്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടത്. കോക്രോച്ച് സമരത്തിലേക്ക് രാജ്യവിരുദ്ധ ശക്തികളുടെ സഹായവുമുണ്ടെന്ന് തുടക്കം മുതല്‍ സംശയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്.











