ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബര്‍ 16 ന് കേസിന്റെ അടുത്ത വാദം കേള്‍ക്കുന്നത് വരെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കാനും പാക് സുപ്രീം കോടതി ഉത്തരവിട്ടു. ജയിലില്‍ 73 കാരനായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും നിരവധി അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സഹോദരിയും സര്‍ജനുമായ ഡോ. ഉസ്മ ഖാനും പാര്‍ട്ടി നേതാക്കളും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഈ ഉത്തരവ്. അഡിയാല ജയിലില്‍ നിന്ന് ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി മാറ്റാനാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
പരിശോധനയ്‌ക്കും ചികിത്സിക്കുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും വേണം.
















