Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 05:03 am IST
inCricket

ഗോഹട്ടി: ഭാരതത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിരുന്നുകാര്‍ ആദ്യ ദിവസം 247 റണ്‍സെടുത്തെങ്കിലും ആറ് വിക്കറ്റുകള്‍ വീണിട്ടുണ്ട്.

ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്‌ക്ക് മികച്ചൊരു കൂട്ടുകെട്ട് പോലും പടുക്കാന്‍ അവസരം നല്‍കാതെ ഭാരത ബൗളര്‍മാര്‍ കണിശതകാട്ടി. സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി മുന്നില്‍ നിന്ന നയിച്ചപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി. പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം നേടി.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേസര്‍മാരുമായാണ് ഭാരതം ഇറങ്ങിയത്. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം നല്‍കിയത്. കഴിഞ്ഞ മത്സരത്തിലെ സ്പിന്‍ ബൗള്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയാണ് നിതീഷിനെ അന്തിമ ഇലവനില്‍ ഇറക്കിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ടീമിനെതിരെ ടോസ് വിജയിച്ചത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമയാണ്. ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍മാരായ എയ്‌ദെന്‍ മാര്‍ക്രവും റയാന്‍ റിക്കിള്‍ട്ടണും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 26.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 82 എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണത്.

രണ്ടാം സ്‌പെല്ലിനെത്തിയ ബുംറ മികച്ചൊരു ഇന്‍സ്വിങ്ങറിലൂടെ മാര്‍ക്രത്തിന്റെ(38) കുറ്റി തെറിപ്പിക്കുകയായിരുന്നു. അധികം വൈകാതെ റിക്കിള്‍ട്ടണിനെ(35) പുറത്താക്കി കുല്‍ദീപ് പണി തുടങ്ങി. മൂന്നാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും ബവൂമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വീണ്ടും ശക്തിപ്പെടുത്തി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ബവൂമയ്‌ക്ക്(41) ക്രീസ് വിടേണ്ടിവന്നു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ അപ്പോഴും മുന്നിന് 166 എന്ന നിലയില്‍ മികച്ചു നിന്നു. സ്റ്റബ്‌സിനെ(49) പുറത്താക്കി കുല്‍ദീപ് വീണ്ടും ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കി. ദക്ഷിണാഫ്രിക്കന്‍ ടോട്ടല്‍ 200 കടന്ന ഉടനെ വിയാന്‍ മുള്‍ഡറെ(13) പുറത്താക്കി കുല്‍ദീപ് പിന്നെയും കരുത്തറിയിച്ചു. ഒടുവില്‍ വെളിച്ചക്കുറവ് കാരണം മത്സരം അല്‍പ്പം നേരത്തെ നിര്‍ത്തുന്നതിന് തൊട്ടുമുമ്പ് സിറാജ് സ്വന്തം പന്തില്‍ ടോണി ഡി സോര്‍സിയെ(28) പിടികൂടി പറഞ്ഞയച്ചു.

Tags: 2nd Cricket TestIndia v/s South Africa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: സൂപ്പര്‍ 8ല്‍ ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം
Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം; പരമ്പര ഒപ്പത്തിനൊപ്പം

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.