കൊച്ചി: ഖലീഫ എന്ന പുതിയ സിനിമയുടെ ട്രെയിലറില്‍ പൃഥ്വിരാജ് പറയുന്ന ഡയലോഗ് ചര്‍ച്ചയാകുന്നു. എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്നാണ് ഈ ഡയലോഗ്. മാമ്പറയ്‌ക്കല്‍ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ ‘മാമ്പറയ്‌ക്കല്‍ അഹമ്മദ് അലി’യായി മോഹൻലാലാണ് അതിഥി വേഷത്തില്‍ എത്തും.
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ ഓണത്തിനാണ് റിലീസ്. ദുബായില്‍ ആയിരുന്നു ചിത്രീകരണം. ‘ ഓണം റിലീസായി സെപ്റ്റംബർ 20 ന് ഖലീഫ തിയേറ്ററുകളില്‍ എത്തും. ന്നത്.
മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള സിനിമ കൂടിയാണ്. ജിനു എബ്രഹാമാണിന്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കള്‍. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ.
















