കണ്ണൂര്‍:പയ്യന്നൂര്‍ കരിവള്ളൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി.കുക്കാനം സ്വദേശി പ്രജീഷക്കാണ് ഭര്‍ത്താവിന്റെ ക്രൂരതയില്‍ പൊള്ളലേറ്റത്.
പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തുന്നതിനിടെ പൊളളലേറ്റ പ്രജിഷയുടെ ഭര്‍ത്താവ് സനല്‍കുമാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു പ്രജിഷ. ഇവരുടെ വീട്ടിലേക്ക് കഴിഞ്ഞ രാത്രി എത്തിയാണ് സനല്‍ കുമാര്‍ അക്രമം നടത്തിയത്.
പ്രജിഷ വിവാഹ മോചന ഹര്‍ജി നല്‍കിയതിലെ വിരോധമാണ് ഇയാള്‍ അക്രമം നടത്തിയതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
















