Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ നടന്ന അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ ഐരേറ്റില്‍ ബ്രദേഴ്സിന്റെ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം ലഭിച്ചു.ദയ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ടസ് ക്ലബ്ബിന്റെ വെടിക്കെട്ട് അപകടം 2ാം സ്ഥാനവും പൂണിത്തുറ ഫ്രണ്ട്‌സിന്റെ നന്മമരം 3ാം സ്ഥാനവും നേടി.

ബസിന് അടിയില്‍പെട്ടു വസ്ത്രം കീറിയ യുവതിക്ക് സ്വന്തം മുണ്ട് ഊരി നല്‍കിയ തൃപ്പൂണിത്തുറയിലെ ചായ വില്‍പനക്കാരന്‍ എം ആര്‍. ഷാജി ഉള്‍പ്പെടെ നിശ്ചലദൃശ്യത്തിനു പ്രമേയമായി.ബസിന് അടിയില്‍പെട്ട് വസ്ത്രം കീറിയ യുവതിക്ക് സ്വന്തം മുണ്ട് ഊരി നല്‍കി മാതൃകയായ തൃപ്പൂണിത്തുറയിലെ ചായ വില്‍പനക്കാരന്‍ എം.ആര്‍. ഷാജിയുടെ നന്മ മനസ് ഉള്‍പ്പെടെ നിശ്ചലദൃശ്യത്തിന് പ്രമേയമായി.

പ്രകൃതിദുരന്തത്തില്‍ ജീവന്‍ പോലും ത്യജിച്ച് ലൈഫ് ജാക്കറ്റ് ഊരി നല്‍കിയ ആര്‍. രാജേഷിന്റെ സാഹസികതയും നിശ്ചലദൃശ്യത്തിന് പ്രമേയമായി. വെടിക്കെട്ട് അപകടങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും പകര്‍ച്ചവ്യാധികള്‍ക്കും ലഹരി ഉപാധികള്‍ക്കും എതിരെ സമൂഹം ഉയര്‍ത്തേണ്ട പ്രതിരോധവുമൊക്കെ നിശ്ചലദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

Recent Posts