Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ് നാട്ടിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിലെ ചലച്ചിത്രതാരം തൃഷ കൃഷ്ണന്‌റെ സവിശേഷ സാന്നിദ്ധ്യമാണ് ആരാധകര്‍ക്കിടയിലെ ഇന്നത്തെ ചര്‍ച്ചാവിഷയം. ദേശീയ പതാക ഉയര്‍ത്തിയശേഷം പരേഡ് പരിശോധിക്കാനായി ജീപ്പില്‍ കടന്നുപോയ മുഖ്യമന്ത്രി വിജയ് തൃഷയെ സല്യൂട്ട് ചെയ്യുന്നതും തൃഷ തിരിച്ചു സലൂട്ട് നല്‍കുന്നതുമായ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വിജയ്യുടെ മാതാപിതാക്കളായ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനും ഒപ്പം മുന്‍ നിരയിലായിരുന്നു തൃഷയുടെ ഇരിപ്പിടം.അമ്മ ഉമാ കൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു. സാരി ധരിച്ച്, ലളിതമായ മേക്കപ്പോടെയായിരുന്നു തൃഷ ചടങ്ങിന് എത്തിയത്.
തൃഷയുമായുള്ള അടുപ്പത്തിന്‌റെ പേരില്‍ വിജയയുടെ ദാമ്പത്യബന്ധം തന്നെ തകരാറിലായിരുന്നു. എന്നാല്‍ ഭാര്യ സംഗീത അപ്രതീക്ഷിതമായി വിവാഹമോചന നടപടികള്‍ ഉപേക്ഷിച്ച സമയത്താണ് വിജയ്യുടെ മാതാപിതാക്കള്‍ക്കൊപ്പം തൃഷയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്.

.

Recent Posts