Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാറിമറിഞ്ഞ് സ്വർണ്ണവില. ചിങ്ങമാസം അടുത്തതോടെ സ്വർണ്ണവില വീണ്ടും കുതിക്കുകയാണ്. കേരളത്തില്‍ ചിങ്ങ മാസത്തോടെ വരാനിരിക്കുന്ന വിവാഹ സീസണേയും സ്വര്‍ണത്തില്‍ സംഭവിക്കുന്ന വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല, അടുത്തകാലത്ത് വിലയിടിവിന് സാധ്യതയുണ്ടോ എന്നാണ് അവര്‍ ആരായുന്നത്.ഓഗസ്റ്റ് 14ന് ദ്രുതഗതിയിലായിരുന്നു സ്വര്‍ണവില മാറിമറിഞ്ഞത് രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും മാറി.

വൈകീട്ടോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,120 രൂപ ഉയര്‍ന്ന് 1,13,240 രൂപയും ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയുമായി വില. രാവിലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ചിരുന്നു, ഇതിന് പിന്നാലെയാണ് മറ്റൊരു വിലക്കയറ്റം കൂടി. രാവിലെ 14,015 രൂപ ഗ്രാമിനും 1,12,120 രൂപ പവനും വിലയുണ്ടായിരുന്നു.

Recent Posts