Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സിസ തോമസിനെ കൈയ്യേറ്റം ചെയ്യുകയും ശവമഞ്ചമൊരുക്കി പ്രതിഷേധിച്ചതിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ .രാജ്ഭവനില്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം ഉന്നയിച്ചത്. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.

സര്‍വകലാശാലാ തലത്തില്‍ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്‌മയും സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. പ്രതികളുടെ ദൃശ്യങ്ങള്‍ വ്യക്തമായി ലഭിച്ചിട്ടും ഇതുവരെ കേസെടുക്കാന്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വി സിമാര്‍ കുറ്റപ്പെടുത്തി.

എസ് എഫ് ഐ പ്രവര്‍ത്തകരാണ് വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്തത്.

 

Recent Posts