Kerala

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കുമാരനല്ലൂര്‍ (കോട്ടയം): മഹാത്മാഗാന്ധിയും ഹരിജനങ്ങളും 1937ല്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ചേര്‍ന്ന യോഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനയും സ്വാഗതഗാനവും ആലപിച്ച വാക്കയില്‍ പങ്കജാക്ഷിയമ്മ (99) അന്തരിച്ചു. കുമാരനല്ലൂര്‍ ഗവ. സ്‌കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് 12ന് കുമാരനല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍.

ഗാന്ധിജിയും സംഘവും കുമാരനല്ലൂരിലെത്തിയപ്പോള്‍ ദേവി വിലാസം സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പങ്കജാക്ഷിയമ്മ. ഗാനം ആലപിക്കാന്‍ കുമാരനല്ലൂര്‍ തേടമുറിയില്‍, പരേതയായ സരസ്വതി അമ്മയും അന്ന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആലിന്‍ചുവട്ടില്‍ നിന്ന് താലപ്പൊലിയോട് കൂടിയാണ് ഗാന്ധിജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. പങ്കജാക്ഷിയമ്മയുടെ നൂറാം പിറന്നാള്‍ അടുത്ത മാസം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു മക്കളും ബന്ധുക്കളും.

ഭര്‍ത്താവ്: കുമാരനല്ലൂര്‍ ഉദയമംഗലത്ത് പരേതനായ പി.വി. കൃഷ്ണന്‍ തമ്പി. മക്കള്‍: പരേതനായ രാധാകൃഷ്ണന്‍, ശാരു ചന്ദ്രന്‍, പരേതനായ പ്രതാപചന്ദ്രന്‍, അജിത്കുമാര്‍, സുനില്‍കുമാര്‍, ജ്യോതി ലക്ഷ്മി (ബീന). മരുമക്കള്‍: ശ്രീലത, ജയശ്രീ, ഷൈല, സുധ അജിത്, ജയ, ശ്യാം അരവിന്ദ്.