
മുംബായ്: മഹാരാഷ്‌ട്രയിലെ നന്ദേഡിലുള്ള ഒരു ഗുരുദ്വാരയില്‍ വെച്ച് ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിനു നേരെ ആക്രമണം. ജസ്പാല്‍ സിംഗ് തേജ്പാല്‍ എന്നയാളാണ് ആക്രമിച്ചതെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
ക്രിപാണ്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലതുകൈയ്‌ക്ക് പരിക്കേറ്റ ബാദലിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തു. ഭാര്യ ലോക്സഭാ എംപി ഹര്‍സിമ്രത് കൗര്‍ ബാദലും ഒപ്പം ഉണ്ടായിരുന്നു.
ബാദലിനെ രക്ഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും പരിക്കേറ്റു.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹര്‍സിമ്രത് കൗറുമായി ഫോണില്‍ സംസാരിച്ചു.