Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 11:23 am IST
inSamskriti

മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണന്‍ സ്വയം യുദ്ധം നയിക്കാന്‍ തീരുമാനിച്ചു. ആയിരം കുതിരകള്‍ വലിക്കുന്ന മനോഹരമായ സ്വര്‍ണരഥത്തില്‍ കയറിയ രാവണന്‍, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത് കൈകളിലും ആയുധങ്ങളും പിടിച്ച്, നടന്നു നീങ്ങുന്ന ഒരു പര്‍വ്വതത്തെപ്പോലെ യുദ്ധക്കളത്തില്‍ കാണപ്പെട്ടു. നിരവധി രാക്ഷസ യോദ്ധാക്കളും രാവണനെ പിന്തുടര്‍ന്ന് യുദ്ധത്തിനിറങ്ങി.

യുദ്ധം ആരംഭിച്ചപ്പോള്‍, രാവണന്‍ വാനരന്മാരില്‍ ഭീതി വിതച്ചു. രാമന്‍ യുദ്ധത്തിന് തയ്യാറായി, ലക്ഷ്മണനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു, രാവണന്റെ കയ്യില്‍ ദിവ്യായുധമായ ചന്ദ്രഹാസവും മായാവിദ്യ കൈവശമുള്ള സൈന്യവും ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ലക്ഷ്മണന്‍ രാമനില്‍ നിന്നും ആശീര്‍വാദം തേടി, തന്റെ ഏറ്റവും ദുഷ്‌കരമായ പോ
രിനായി തയ്യാറെടുത്തു.

ഹനുമാന്‍ ഭയമേതുമില്ലാതെ രാവണന്റെ രഥത്തിലേയ്‌ക്ക് ചാടിക്കയറി, വാനര ന്മാരുടെ കൈകള്‍കൊണ്ടാവും രാവണന്റെ അവസാനമെന്ന് പ്രഖ്യാപിച്ചു കൊണ്ട് രാവണന്റെ മേല്‍ കൈകൊണ്ട് ആഞ്ഞടിച്ചു. പെട്ടെന്ന് രാവണന്‍ ഒരു ദിവ്യമായ ശൂലം, ശക്തി, ലക്ഷ്മണനുനേര്‍ക്കെറിഞ്ഞപ്പോള്‍ ലക്ഷ്മണന്‍ ബോധം കെട്ടുവീണു. എന്നാല്‍ ഹനുമാന്‍ ലക്ഷ്മണനെ എളുപ്പത്തില്‍ എടുത്ത് രാമന്റെയടുത്തേയ്‌ക്ക് കൊണ്ടുപോയി.

പിന്നെ രാമനും രാവണനും തമ്മില്‍ യുദ്ധം ആരംഭിച്ചു. രാമന്‍ ഹനുമാന്റെ തോളില്‍ കയറി രാവണനെ നേരിട്ടു. രാമരാവണ യുദ്ധം സമുദ്രങ്ങളെ നടുക്കിയിളക്കി. രാവണന്‍ ഹനുമാനെ അടിച്ചുവീഴ്‌ത്തിയെങ്കിലും രാമന്റെ അമ്പ് രാവണനെ അബോധാവസ്ഥയിലാക്കി. രാമന്‍ രാവണരഥം നശിപ്പിച്ചശേഷം രാവണനോട് അന്ന് പോയി വിശ്രമിച്ച് അടുത്ത ദിവസം തിരികെ വന്ന് പോരിന്നിറങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കുംഭകര്‍ണന്റെ ഉപദേശം


കുംഭകര്‍ണന്‍ ഉണര്‍ന്നപ്പോള്‍ വലിയ അളവില്‍ ഭക്ഷണവും രക്തവും കഴിച്ചശേഷം അയാള്‍ യുദ്ധത്തിനിറങ്ങാനുള്ള രാവണന്റെ അപേക്ഷ ശ്രദ്ധയോടെ കേട്ടു. രാമന്റെ സേനയെ നശിപ്പിക്കാന്‍ ജ്യേഷ്ഠന്‍ അനുജന്റെ സഹായം തേടിയപ്പോള്‍ കുംഭകര്‍ണ്ണന്‍ വളരെ ആഴത്തിലുള്ള തത്ത്വചിന്തയോടെ ജ്ഞാനികള്‍ക്കു ചേര്‍ന്ന ഒരു മറുപടി നല്‍കി. ബുദ്ധിമാനായ അനുജന്റെ ഉപദേശം, പ്രത്യേകിച്ച് സീതയെ തിരികെ നല്‍കാനുള്ള വിഭീഷണന്റെ നിര്‍ദ്ദേശം അവഗണിച്ചത് അനുചിതമായിപ്പോയി എന്നു രാവണനോട് തുറന്നു പറഞ്ഞു. മാത്രമല്ല, സീതയോടുള്ള രാവണന്റെ ആഗ്രഹം പോലുള്ള സുഖലോലുപത്വം നാശത്തിലേക്ക് നയിക്കുമെന്നും കുംഭകര്‍ണ്ണന്‍ പറഞ്ഞു. പക്ഷേ, കുംഭകര്‍ണ്ണന്റെ ഈ ധര്‍മ്മപ്രഭാഷണത്താല്‍ ക്രുദ്ധനായ രാവണന്‍ ‘വൃഥാവാക്കുകള്‍ പറയുന്നതിന്നു പകരം പ്രവര്‍ത്തിച്ചു കാണിക്കാന്‍’ അനുജനെ വെല്ലുവിളിച്ചു.
രാമന്റെ കൈകളാല്‍ മരിക്കുന്നത് ജനനമരണ ചക്രത്തില്‍ നിന്ന് മോചനം കിട്ടാനുള്ള മാര്‍ഗ്ഗമാകുമെന്നറിയുന്ന കുംഭകര്‍ണ്ണന്‍ രാവണന് വേണ്ടി യുദ്ധത്തിനിറങ്ങാമെന്ന് ഒടുവില്‍ സമ്മതിച്ചു.

കുംഭകര്‍ണ വധം
കുംഭകര്‍ണ്ണന്‍ യുദ്ധക്കളത്തില്‍ ചാടിവന്ന് ചലിക്കുന്നൊരു പര്‍വ്വതം പോലെ ഭീമാകാരനായി നിറഞ്ഞുനിന്നു. അയാള്‍ യുദ്ധക്കളത്തില്‍ ഭീകരമായ നാശം വിതച്ചു. തൊഴിച്ചകറ്റി അവന്‍ സുഗ്രീവനെ പരാജയപ്പെടുത്തി. തന്റെ മൂക്കിനുള്ളിലൂടെയും ചെവികളിലൂടെയും ഓടി രക്ഷപ്പെട്ട യോദ്ധാക്കളെ നിഷ്പ്രയാസം പിടികൂടി വിഴുങ്ങി. ലക്ഷ്മണന്റെ അമ്പുകള്‍ക്കുപോലും കുംഭകര്‍ണ്ണനെ തടയാന്‍ കഴിഞ്ഞില്ല. അവസാനം രാമന്‍ നേരിട്ട് ഇടപെട്ട്, കുംഭകര്‍ണ്ണന്റെ വലത് കൈയും ആയുധവും വെട്ടിക്കളഞ്ഞു. പക്ഷേ ആ വീരരാക്ഷസന്‍ ഇടത് കൈകൊണ്ട് ശക്തിയായി പൊരുതിനിന്നു. അവന്‍ ഒരു പര്‍വ്വതം എടുത്തെറിയാന്‍ തുടങ്ങവേ രാമന്‍ ഇന്ദ്രാസ്ത്രംകൊണ്ട് അതിനെ പ്രതിരോധിച്ചു. അപ്പോള്‍ രാമന്‍ അവന്റെ കാലുകള്‍ മുറിച്ചു, വായില്‍ നിരവധി അമ്പുകള്‍ ഒരേസമയം എയ്ത് അവസാനം തലയും മുറിച്ചു വീഴ്‌ത്തി. കുംഭകര്‍ണ്ണന്റെ തല ലങ്കയുടെ വാതില്‍ക്കല്‍ ചെന്നു വീണു. ഭീമാകാരമായ ദേഹം സമുദ്രത്തിലും ചെന്നു പതിച്ചു.

 

Tags: ramayanaDevotionalRavanaRamayana Masam 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.