ഗുരുവായൂര്‍: കേരളം ഓണത്തിമിര്‍പ്പിലേക്ക് ചുവടുവെയ്‌ക്കെ ചിങ്ങത്തില്‍ കല്ല്യാണപൂരത്തിന്റെയും വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍ക്കായി ഒരുങ്ങുകയാണ്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ആഗസ്റ്റ് 23ന് ഇതുവരെയുള്ള കണക്ക് പ്രകാരം ഗുരുവായൂരില്‍ 377 കല്ല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
2024 സെപ്‌റ്റംബർ എട്ടിന് 334 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. 350-ലേറെ കല്യാണങ്ങളായിരുന്നു അന്ന് ബുക്ക് ചെയ്തിരുന്നത്.
ഇക്കുറിയും കല്ല്യാണങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ മികച്ച രീതിയിലും തിരക്കുകള്‍ എത്തുന്നവര്‍ക്ക് പ്രകടമാകാത്ത തരത്തിലും കല്യാണങ്ങള്‍ നടത്തുന്നതിനുള്ള ആസൂത്രണമാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്. ഇതിനുവേണ്ടി ഒരു പുതിയ കല്ല്യാണ മണ്ഡപം തന്നെ പണിയുവാന്‍ ആണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
ഇത് സ്ഥിരം ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. ചെന്നൈയിലുള്ള ഒരു ഭക്തനാണ് അഞ്ചാമത്തെ കല്യാണമണ്ഡപം ഒരു വഴിപാടായി നിർമ്മിച്ചു സമർപ്പിക്കുക.കോതച്ചിറയിലുള്ള ശില്പി സുധീർ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപം പണിയുന്നത്. കല്യാണമണ്ഡപത്തിന്റെ മരപ്പണികൾ ഇതിനോടകം കഴിഞ്ഞതായും റിപ്പോർട്ട്. അടുത്ത ദിവസം ഗുരുവായൂരിൽ എത്തിക്കും ശേഷം ചിങ്ങം ഒന്നിനാണ് മണ്ഡപം സ്ഥാപിക്കുക. പുതുതായി നിർമ്മിക്കുന്ന ഈ മണ്ഡപം ആയിരിക്കും ഒന്നാം നമ്പർ മണ്ഡപം.
നിലവിൽ നാലു മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്. കല്യാണങ്ങൾ 200 കടക്കുമ്പോൾ തന്നെ സാധാരണമായി താൽക്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കുകയാണ് ഗുരുവായൂരിലെ പതിവ് രീതി. എന്നാൽ ഇത്തവണ പുതുതായി പണിയുന്ന ഈ മണ്ഡപം സ്ഥിരം ആയിരിക്കും. ഇനിയുള്ള വിവാഹങ്ങൾ ഇവിടെ വച്ച് കൂടി നടത്താനുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ മണ്ഡപം പണിയുന്നത്.
ഗുരുവായൂര്‍ ദേവസ്വത്തിന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുവാനായി 15 സ്റ്റീല്‍ ബെഞ്ചുകള്‍ വഴിപാടായി സമര്‍പ്പിച്ചു. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ളയുടെ കയ്യില്‍ നിന്നും മന്ത്രി കെ. മുരളീധരന്‍ ബെഞ്ചുകള്‍ ഏറ്റുവാങ്ങി.
ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ താര ഉണ്ണികൃഷ്ണന്‍, ടി.എന്‍.സത്യന്‍, ഷാജു വെളിയന്‍, മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പ ുറുവക്കാട്ട്, ഡയറി മാനേജര്‍ സി. സജിത്ത്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ശിഖ സുരേന്ദ്രന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ. പി. വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെ.എസ്. ബാലഗോപ ാല്‍ എന്നിവര്‍ പങ്കെടുത്തു.















