കൊച്ചി: 2001 ബാച്ചിലെ ത്രിപുര കേഡര്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ ദീപ ഡി. നായര്‍ നാളികേര വികസന ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ചുമതലയേറ്റു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മികച്ച ഭരണപരിചയമുള്ള ദീപ ഡി. നായര്‍, നാളികേര വികസന ബോര്‍ഡ് സിഇഒ ആയി നിയമിതയാകുന്നതിന് മുമ്പ് ത്രിപുര സര്‍ക്കാരില്‍ അഡീഷണല്‍പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (പ്ലാനിംഗ് & ഡെവലപ്‌മെന്റ്) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ ഋഘഋങഋചഠ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക/ സാങ്കേതിക സഹായത്തോടെ ത്രിപുരയില്‍ നടപ്പാക്കിയ വനവികസന പദ്ധതിയായ SCATFORM പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രോജക്ട് ഡയറക്ടറും, ത്രിപുര നേച്ചര്‍ ട്രെയില്‍സ് & റിസോര്‍ട്ട്‌സ് ലിമിറ്റഡ് എംഡി എന്നീ സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എംഡിയായി ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.











