Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 25: രാവണനും ശുകനും

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 11, 2026, 10:53 am IST
inSamskriti

രാവണന് നല്‍കാനുള്ള മുന്നറിയിപ്പും ദൂതായി തന്നോടു പറഞ്ഞയച്ച കാര്യങ്ങളും ശുകന്‍ രാവണനെ അറിയിച്ചു. ”ഒന്നുകില്‍ ഉടനെത്തന്നെ സീതയെ തിരികെ നല്‍കുക, അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുക”. രാമന്റെ അതി ശക്തമായ സേനയും അവരുടെ അമ്പുകളും ലങ്കയെ നശിപ്പിക്കാന്‍ പര്യാപ്തമാണെന്ന് ശുകന്‍ രാവണനെ അറിയിച്ചു.

”രാജാവേ അങ്ങ് സ്വയം പുനര്‍വിചിന്തനം നടത്തി തന്റെ ആത്മാവിനെ പരം പൊരുളായി തിരിച്ചറിയണം. ലൗകികബന്ധങ്ങളില്‍ നിന്ന് വിട്ട് രാമനെന്ന പരമാത്മാവില്‍, അഭേദമായ, അദ്വൈതമായ, പരംപൊരുളില്‍ ശരണം തേടണം. ആഗ്രഹത്തിന്റെയും തദ്വാരാ ആസക്തിയുടെയും പാത ഇനിയും തുടര്‍ന്നാല്‍ സ്വന്തം നാശവും ഒടുവില്‍ നരകവുമാണ് കിട്ടുക. എന്നാല്‍ രാമനാമ ജപവും രാമധ്യാനവും മോക്ഷത്തിലേക്ക് നയിക്കുന്നതാണ്.” ശുകന്‍ രാവണനെ ഉപദേശിച്ചു.

ഹിതകരമായ ഉപദേശം കേട്ട് ക്രുദ്ധനായ രാവണന്‍, ഉടന്‍ അവിടംവിട്ടു പോകാതിരുന്നാല്‍ തന്റെ വാള്‍ കൊണ്ടാവും അവന്റെ മരണമെന്ന് ഭീഷണിപ്പെടുത്തി. ഭയത്തോടെ ശുകന്‍ അവിടെനിന്നും ഓടിപ്പോയി സ്വ ഭവനത്തില്‍ സുരക്ഷ തേടി.

മാല്യവാന്റെ രാവണോപദേശം
രാവണന്റെ അമ്മയുടെ അച്ഛന്‍ മാല്യവാന്‍ രാമനെ വിഷ്ണുവിന്റെ അവതാരമായി തിരിച്ചറിഞ്ഞ് സീതയെ തിരികെ നല്‍കി, ക്ഷമ യാചിക്കാന്‍ രാവണനെ ഉപദേശിച്ചു. ”കുരങ്ങന്മാരുടെ സഹായം തേടുന്ന വെറും ജളന്‍, മനുഷ്യനായ രാമന്‍ അപേക്ഷിച്ചിട്ടാവും അങ്ങിവിടെ എന്നെ ഉപദേശിക്കാന്‍ വന്നതെന്ന്’ രാവണന്‍ മാല്യവാനെ പരിഹസിച്ചു.

യുദ്ധാരംഭം
രണ്ടു ഭാഗത്തെയും സൈന്യങ്ങള്‍ യുദ്ധത്തിന് തയ്യാറായി. യുദ്ധാരംഭത്തില്‍ത്തന്നെ പത്ത് തലയുള്ള ശക്തനായ രാവണന്‍, രാമനെ നേരിട്ടു. ലക്ഷ്മണന്റെ കയ്യില്‍ നിന്നും വില്ല് വാങ്ങി രാമന്‍ തന്റെ അമ്പുകള്‍ കൊണ്ട് രാവണന്റെ പത്തു മകുടകളും കുടകളും നശിപ്പിച്ചു. രാവണന്‍ പരിഭ്രാന്തി കൊണ്ട് നാണിച്ച് ഇളിഭ്യനായി പിന്മാറി. യുദ്ധകാഹളം അന്തരീക്ഷത്തില്‍ മുഴങ്ങി. രണ്ടു വിഭാഗത്തിലും അതീവ ഉത്സാഹത്തോടെ യുദ്ധം സമാരംഭിച്ചു. ആയുധങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം എങ്ങും കേട്ടു. വാനരന്മാര്‍ കൂട്ടത്തോടെ ലങ്കാനഗരിയില്‍ കയറി ആകെ നാശനഷ്ടങ്ങള്‍ വരുത്തി. അവിടെ തയ്യാറാക്കിവച്ചിരുന്ന പ്രതിരോധങ്ങള്‍ നശിപ്പിച്ചു. രാവണന്റെ ചാരന്മാരെ വാനരന്മാര്‍ പിടിച്ചു മര്‍ദ്ദിച്ചുവെങ്കിലും രാമന്‍ അവരെ വിട്ടയച്ചു. അവര്‍ രാമന്റെ കരുണയെപ്പറ്റി പുകഴ്‌ത്തി, കീഴടങ്ങാമെന്ന് തീരുമാനിച്ചു. അപ്പോള്‍ രാവണന്‍ സീതയെ മോഹഭംഗത്തിലാക്കാനായി ഒരു മായാവിദ്യ പ്രയോഗിച്ചു. മായാവിയായ വിദ്യുദ്ജിഹ്വന്‍ വ്യാജമായി ഉണ്ടാക്കിയ വെട്ടിമാറ്റപ്പെട്ട രാമന്റെ തല സീതയെക്കാണിച്ച്, രാമന്‍ മരിച്ചു കഴിഞ്ഞുവെന്ന് രാവണന്‍ വീമ്പിളക്കി. അതുകണ്ട് സീത ഭയന്ന് വിറച്ചു നിന്നു. എന്നാല്‍ വിഭീഷണന്റെ ഭാര്യ സരമ, അക്കണ്ട കാഴ്ച രാക്ഷസന്മാരുടെ വെറും മായാപ്രയോഗം മാത്രമാണെന്ന് പറഞ്ഞു സീതാദേവിയെ ആശ്വസിപ്പിച്ചു.

ശ്രീരാമന്‍ വധിക്കപ്പെട്ടു എന്ന മായക്കാഴ്‌ച്ച കണ്ടു സീത മോഹലസ്യപ്പെടുന്നു

രാക്ഷസ-വാനര യുദ്ധം
കുമുദന്‍, നളന്‍, ഗജന്‍, ഗവയന്‍, ഹനുമാന്‍ എന്നിവര്‍ നയിച്ച വാനര സൈന്യം മരങ്ങളും കല്ലുകളും ഉപയോഗിച്ച് പോരില്‍ മുന്നേറി. യുദ്ധക്കളത്തില്‍ കരച്ചിലുകള്‍, പെരുമ്പറശബ്ദങ്ങള്‍, ആയുധങ്ങള്‍കൂട്ടിമുട്ടുന്നതിന്റെയും മരണപ്പെടുന്ന യോദ്ധാക്കളുടെ ശബ്ദങ്ങളും നിറഞ്ഞു. തീവ്രമായ പോരില്‍ എറെപ്പേര്‍ കൊല്ലപ്പെട്ടു. രക്തംപുഴയായി ഒഴുകി. അനേകം യോദ്ധാക്കള്‍ യുദ്ധത്തില്‍ മരിച്ച് വീണതിനാല്‍ രാവണന്റെ സൈന്യം ശുഷ്‌കമായി. യുദ്ധം അതിശക്തമായി. വാനര-രാക്ഷസര്‍ കൂട്ടമായി ചത്തുവീണു. ജംബവാന്‍ കുംഭഹനുവിനെയും ദുര്‍മുഖനെയും കൊന്നു. നീലന്‍ മഹാനാദനെയും സമുന്നതനെയും കൊന്നു. ഏറെ നീണ്ടുനിന്ന അവസാനപോരില്‍, നീലന്‍ പ്രഹസ്തനെ വകവരുത്തി. മുഖ്യസേനാനിയായ പ്രഹസ്ഥന്റെ മരണത്തില്‍ രാവണന്‍ അതീവ ക്രോധാകുലനായി.

Tags: ramayanaDevotionalRamayana Masam 2026Ravana and Shuka
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ച് ഇതിഹാസ സ്ഥലികള്‍

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.