സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. റെക്കോർഡ് കുതിപ്പാണ് ഇന്നുണ്ടായത്. ഇന്നലെ പവന് 1,11,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,930 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഇന്ന് 2320 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,13,760 രൂപയായി ഉയർന്നു.
ഗ്രാമിന് 14,220 രൂപയാണ് വില. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 250.10 രൂപയും കിലോയ്‌ക്ക് 2,50,100 രൂപയുമാണ് നൽകേണ്ടത്.













