Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 12:05 pm IST
inKerala

കണ്ണൂർ : പൊലീസിനെ വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളിൽ മറുപടികൾ പറഞ്ഞും കളംനിറഞ്ഞു നിൽക്കാൻ അർജുൻ ആയങ്കി എന്ന കൊടും ക്രിമിനലിന് കഴിഞ്ഞതെങ്ങനെ ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ പലരും ചർച്ച ചെയ്തത്. ദിവസങ്ങളായി പിന്നാലെയുണ്ടെങ്കിലും ആയങ്കിയെ പൂട്ടാൻ പൊലീസ് ഏറെ പണിപ്പെട്ടുവെന്നാണ് വിവരം. സിം കാർഡിന് പകരം വൈഫൈ, സുഹൃത്തുക്കളെ വിളിക്കുന്നത് രഹസ്യ ആപ്പുകൾ വഴി, സമൂഹമാധ്യമത്തിൽ പോസ്റ്റിടാൻ പ്രത്യേക പോസ്റ്റുമാൻമാർ. അതായിരുന്നു ആയങ്കി ലൈൻ.

മറഞ്ഞിരിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നല്ലോ, എന്നിട്ടും എന്തുകൊണ്ട് പിടിക്കുന്നില്ല എന്ന ചോദ്യങ്ങളാണ് ആദ്യം ഉയർന്നത്. സാധാരണയായി അക്കൗണ്ട് ലോഗിൻ ചെയ്യുന്ന ഐപി അഡ്രസും ടെലികോം ടവർ ലൊക്കേഷനും പിന്തുടർന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തുന്നത്. എന്നാൽ അർജുൻ വിപിഎൻ സാങ്കേതികവിദ്യയോ ടോർ നെറ്റ്‌വർക്കുകളോ ഉപയോഗിച്ച് സ്വന്തം ഐപി അഡ്രസ് മറച്ചുവെന്നാണ് പൊലീസ് കരുതുന്നത്.മെറ്റയിൽ നിന്ന് ഔദ്യോഗികമായി ഒരു അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങൾ ലഭിക്കണമെങ്കിൽ രാജ്യാന്തര തലത്തിലുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്, ഈ കാലതാമസമാണ് പല ക്രിമിനലുകളും മുതലെടുക്കുന്നത്.

ഇനി മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയാലും ലഭിക്കുന്ന ഐപി വിവരങ്ങൾ വിദേശ ലൊക്കേഷനുകളായിരിക്കും കാണിക്കുക.മറ്റാരുടെയെങ്കിലും പേരിൽ എടുത്ത സിം കാർഡുകൾ, പൊതു വൈഫൈ, മറ്റുള്ളവരുടെ ഫോണുകൾ എന്നിവ വഴിയും ഒളിവിലുള്ളവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനെല്ലാം സഹായിക്കുന്നത് സ്വർണം പൊട്ടിക്കലും കള്ളക്കടത്തും വഴി ആയങ്കി ഉണ്ടാക്കിയെടുത്തിട്ടുള്ള വിപുലമായ ബന്ധങ്ങളാണ്.

സഞ്ചരിക്കാൻ വാഹനങ്ങളും ഒളിക്കാൻ ഇടങ്ങളുമായി ക്രിമിനൽ സംഘങ്ങളും ആയങ്കിയെ സഹായിച്ചിരുന്നു . മാത്രമല്ല, സ്വർണം പൊട്ടിക്കൽ പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വഴി ഉണ്ടായിട്ടുള്ള പരിചയസമ്പത്തും പൊലീസിൽ നിന്ന് മറഞ്ഞു നിൽക്കാൻ ആയങ്കിയെ സഹായിച്ചുവെന്നാണ് വിവരം.

Tags: arjun ayaknki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.