
കോഴിക്കോട് : ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ മരിച്ചു. പയ്യോളി സ്വദേശിനി ഷെമീമയാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു.
തുടർന്ന് മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊയിലാണ്ടി അരിക്കുളത്ത് വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന ഷെമീമയ്‌ക്ക് 28 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ ഷെമീമയുടെ അമ്മ വാടക വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴായിരുന്നു യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.