
കൊച്ചി: നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നിയിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴിച്ച് ബാക്കി താരങ്ങൾ സിഡ്നിയിൽ എത്തി. പരിപാടിക്ക് ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ മോഹൻലാൽ, മറ്റൊരു ദിവസം പരിപാടി നടത്തുമെന്നും മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി വിസയ്‌ക്ക് വേണ്ടി ശ്രമം തുടരുന്നുണ്ടായിരുന്നു. കൂടെ ഷോയില്‍ പങ്കെടുക്കേണ്ട മനോജ് കെ ജയന്‍, കെഎസ് ചിത്ര ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിസ ലഭിക്കുകയും അവര്‍ സിഡ്‌നിയില്‍ എത്തുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു പരിപാടിയുടെ ആകര്‍ഷണം. സിഡ്‌നിയില്‍ മോഹന്‍ലാല്‍ ഷോ എന്ന പ്രചാരണം വളരെ മുന്നോട്ട് പോയിരുന്നു. സംഘാടകര്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും മോഹന്‍ലാലിന് വിസ ലഭിക്കാത്തതിനാല്‍ സ്ഡിനി ഷോ മാറ്റി.
അടുത്ത ഷോ ന്യൂസിലാന്റിലാണ്. മോഹന്‍ലാല്‍ ഇപ്പോഴുള്ളത് സിംഗപ്പൂരാണ്. ഓസ്‌ട്രേലിയന്‍ വിസ ലഭിക്കാന്‍ ഏറെ നാളായി ശ്രമിക്കുന്നു. എന്താണ് വിസ ലഭിക്കാത്തത് എന്ന് അറിയില്ലെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു. ടെക്‌നിക്കല്‍ എററോ മറ്റെന്തോ ആയിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തീയതിയില്‍ ഷോ നടത്തി പ്രവേശനം നല്‍കാനാണ് ശ്രമിക്കുന്നത്. മോഹന്‍ലാലിന് വിസ ലഭിക്കുന്നതിനെ ആശ്രയിച്ചാകും അടുത്ത തിയ്യതി തീരുമാനിക്കുക.
മോഹന്‍ലാലിന്റെ വാക്കുകള്‍:
”പ്രിയപ്പെട്ടവരേ സിംഗപ്പൂരില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. 50 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇന്ത്യയില്‍ നിന്നുള്ള ഒരു ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ ഷോ ചെയ്തത് ഞാനായിരിക്കും. യുഎസ്, ജര്‍മനി, യുകെ, അയര്‍ലന്റ് എന്നിവിടങ്ങളിലെല്ലാം ഈ വര്‍ഷം ഷോ ചെയ്തു. കൂടെയുള്ള എല്ലാവരും സിഡ്‌നിയില്‍ എത്തി. എന്തുകൊണ്ടോ എനിക്ക് വിസ ലഭിച്ചില്ല. എന്താണ് കാരണം എന്ന് അറിയില്ല. എന്റെ കുറ്റമായി തന്നെ പറയുന്നു. എല്ലാവരും ക്ഷമിക്കണം. പല പ്രയാസങ്ങളും സഹിച്ച് ഷോയിലേക്ക് വരുന്നവരുണ്ട്. ക്ഷമ ചോദിക്കുന്നു. മറ്റൊരു തിയ്യതിയില്‍ എത്തി ഷോ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.”