Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 8, 2026, 08:07 am IST
inSamskriti
ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

തീ കൊളുത്താനായി രാക്ഷസന്മാര്‍ ഹനുമാന്റെ വാലില്‍ എണ്ണയില്‍ മുക്കിയ തുണികള്‍ ചുറ്റി. പക്ഷേ ഹനുമാന്റെ വാല്‍ അത്ഭുതകരമായി നീണ്ടു വളര്‍ന്നുവന്നു. അവിടെയുള്ള തുണിക്കഷണങ്ങള്‍ പോരാതെ വന്നു. അതില്‍ നിരാശയോടെ രക്ഷസന്മാര്‍ വാലിന് തീ കൊടുത്തു. രാത്രിയില്‍ വന്ന കള്ളനാണെന്ന് വിളിച്ച് പറഞ്ഞു ചെണ്ടമേളത്തോടെ ലങ്കാനഗരത്തിലൂടെ നടത്തിക്കൊണ്ടുപോയി. നഗരത്തിന്റെ കിഴക്കേ കവാടത്തില്‍ എത്തിയപ്പോള്‍ ഹനുമാന്‍, സ്വന്തം രൂപത്തെ വളരെ ചെറുതാക്കി തന്നെ ചുറ്റിക്കെട്ടിയ കയറുകളില്‍നിന്ന് രക്ഷപ്പെട്ടു പുറത്തുവന്നു. ആദ്യംതന്നെ കാവല്‍ക്കാരെ കൊന്നു. പിന്നെ വാലില്‍ കൊളുത്തിയ തീയുമായി വജ്രമണികളാല്‍ അലങ്കൃതമായ ഗോപുരത്തിന്റെ മുകളിലേക്ക് ചാടിക്കയറി നഗരം മുഴുവന്‍ കത്തിക്കാന്‍ തുടങ്ങി. ഹനുമാന്റെ വാലില്‍നിന്നുള്ള തീജ്വാലകള്‍ രാജപ്രാസാദങ്ങളും രഥങ്ങളും ആയുധശാലകളും ചുട്ടുനശിപ്പിച്ചു. മൃഗങ്ങള്‍ ഭയഭീതരായി ഓടി. സ്ത്രീകള്‍ അലമുറയിട്ട് കരഞ്ഞു. സീതാദേവിയെ അപഹരിച്ച രാവണന്റെ പാപകര്‍മ്മങ്ങള്‍ തന്നെയാണ് ലങ്കയുടെ നാശം കൊണ്ട് വന്നതെന്ന് അവര്‍ ഉച്ചത്തില്‍ പറഞ്ഞുകരഞ്ഞു.ഏറെ വീടുകളും രാക്ഷസന്‍മാരും തീയില്‍ മരിച്ചെങ്കിലും, വിഭീഷണന്റെ ഭവനം അതില്‍നിന്ന് രക്ഷപ്പെട്ടു. അഗ്നിദേവന്റെ കൃപകൊണ്ട് ഹനുമാനേയും രാമചിന്തയിലാണ്ടിരുന്ന സീതയേയും അഗ്നി സ്പര്‍ശിച്ചില്ല.

മടക്കയാത്രയ്‌ക്ക് മുന്‍പ് ഹനുമാന്‍ സീതയെ വീണ്ടും ചെന്ന് കണ്ടു. താന്‍ സ്വയം ദേവിയെ അവിടെനിന്നും രക്ഷിച്ചു തന്റെ തോളില്‍ എടുത്തുകൊണ്ടുപോയി രാമന്റെ മുന്നില്‍ എത്തിക്കാമെന്ന് ഹനുമാന്‍ സാദരം പറഞ്ഞുവെങ്കിലും സീത തന്റെ ഭര്‍ത്താവിന്റെ അഭിമാനം നിലനിര്‍ത്താനായി പോരില്‍ വിജയിച്ചുവന്നു രാമന്‍ തന്നെ രക്ഷിക്കുകയാണ് ഉചിതമെന്ന് ഹനുമാനെ അറിയിച്ചു. രാമന്‍ ഉടന്‍ തന്നെ വരുമെന്നും ദേവിയെ രക്ഷിക്കുമെന്നും ഹനുമാന്‍ ഉറപ്പു നല്‍കി. സീത അനുഗ്രഹത്തോടെ ഹനുമാനു വിടനല്‍കി.

ഹനുമാന്റെ മടങ്ങിവരവ്

ഹനുമാന്‍ ഉയര്‍ന്നു ചാടി സമുദ്രത്തിന് മുകളിലൂടെ തിരികെ പറന്നെത്തി തന്റെ ദൂത് വിജയിച്ചതായി എല്ലാവരേയും അറിയിച്ചു. വാനരര്‍ ആഹ്ലാദത്തോടെ സുഗ്രീവന്റെ തോട്ടത്തില്‍ കയറി കാവല്‍ക്കാരെ തള്ളിമാറ്റി യഥേഷ്ടം പഴങ്ങള്‍ കഴിച്ച് ഒരുത്സവം പോലെ ആഘോഷം നടത്തി. ഹനുമാന്‍ രാമന്റെ അടുത്തെത്തി ഭക്തിയോടെ നമസ്‌കരിച്ചു. അഭിമാനം നിറഞ്ഞ സ്വരത്തില്‍ സ്വതവേ സമുചിതവാക്കുകള്‍ പറയുന്നതില്‍ അതിവിദഗ്‌ദ്ധനും നയചതുരനുമായ ഹനുമാന്‍ പറഞ്ഞു.

”സ്വാമിന്‍, ലങ്കയില്‍ ഞാന്‍ സീതാദേവിയെ കണ്ടു. ദേവിയവിടെ അശോകവനത്തില്‍ ദുഃഖിച്ചു വിലപിച്ചു ദിനരാത്രങ്ങള്‍ എണ്ണി നീക്കി അവിടുത്തെ മാത്രം ചിന്തിച്ചുകൊണ്ട് കാത്തിരിക്കുന്നു.”

സീത നല്‍കിയ ചൂഡാരത്നം ഹനുമാന്‍ രാമന് സമര്‍പ്പിച്ചു. രാമന്‍ അതിനെ ചേര്‍ത്ത് പിടിക്കവേ ദുഖവും സന്തോഷവുമൊന്നായി കണ്ണുനീരായി പുറത്തുവന്നു. എന്നാല്‍ പ്രതീക്ഷയുടെ പ്രകാശം ആ ദുഃഖത്തെ തെല്ലൊന്നു കുറച്ചു. സീതാരക്ഷാര്‍ത്ഥമുള്ള സ്വപ്രതിജ്ഞയുടെ അഗ്നിയില്‍ രാമഹൃദയം തപിച്ചു. ഹനുമാന്റെ ധൈര്യത്തേയും ഭക്തിയേയും അഭിനന്ദിച്ച്, രാമന്‍ അദ്ദേഹത്തെ സ്നേഹത്തോടെ ആലിംഗനം ചെയ്തു.

”ഹനുമാനേ, ഞാനിന്നുമുതല്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. അജയ്യമായ സമുദ്രത്തെ നീ കടന്നിരിക്കുന്നു. നിരാശയുടെ ഇരുട്ടില്‍ നീ പ്രതീക്ഷയുടെ വിളക്ക് തെളിയിച്ചിരിക്കുന്നു.”
”രാമന്റെ ആലിംഗനം ലഭിച്ച ഹനുമാന്‍ എത്ര ഭാഗ്യവാനാണ്” എന്നു പറഞ്ഞു പരമശിവന്‍ കഥാകഥനം നിര്‍ത്തവേ, രാമകഥ തുടര്‍ന്നും കേള്‍ക്കുവാന്‍ പാര്‍വതീദേവി അത്യുത്സുകതയോടെ കാത്തിരുന്നു.

Tags: ramayanaLord RamaDevotionalHanumanRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

Samskriti

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

Samskriti

സാക്ഷാത്ക്കാരം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.