ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും. തമിഴ്‌നാട് കമ്പത്തെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടും. മന്ത്രി സിടിആര്‍ നിര്‍മല്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം നെല്‍കൃഷിയ്‌ക്കായാണ് ജലം തുറന്നുവിടുന്നത്. സാധാരണ ജൂണ്‍ ഒന്നിനാണ് ഷട്ടര്‍ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറവായതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്.
ടിവികെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മുല്ലപ്പെരിയാറില്‍ ആദ്യമായാണ് മന്ത്രിതല സന്ദര്‍ശനം.
















