India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എസ്സി/എസ്ടി വിഭാഗങ്ങളായുള്ള പട്ടികയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് മാത്രമേ കഴിയൂ എന്നും സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ബോധിപ്പിച്ചു.
എസ്സി/എസ്ടി, ഒബിസി ഇഡബ്ല്യുഎസ് എന്നിവയ്‌ക്കുള്ള സംവരണത്തില്‍ വരുമാനാടിസ്ഥാനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാമശങ്കര്‍ പ്രജാപതി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹികമായി മുന്നേറിയവരെ ഒഴിവാക്കുന്നത് ഒബിസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും എസ്സി/എസ്ടികളുടെ കാര്യത്തില്‍ അതിന് പ്രസക്തിയില്ലെന്നും ഇന്ദ്ര സാവ്നി കേസില്‍ മുന്‍പ് വിധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

 

Recent Posts