Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: നായികയായുള്ള ആദ്യ അരങ്ങേറ്റത്തിന് ‘തുടക്കം’ കുറിക്കുംമുന്‍പ് ഹരിപ്പാട്ടെ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനവിസ്മയം മോഹന്‍ലാലിന്‌റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. അമ്മ സുചിത്രയും വിസ്മയയ്‌ക്കൊപ്പം നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി. ‘തുടക്കം’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പാറ്റ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതു വഴി വിസ്മയ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇത് ഫലത്തില്‍ ചിത്രത്തിനുള്ള പ്രമോഷനാക്കി മാറ്റാന്‍ വിസ്മയയ്‌ക്കു കഴിഞ്ഞു.
ആന്റണി പെരുമ്പാവൂരിന്‌റെ മകന്‍ ആശിഷ് ജോ ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥിതാരമാണ്. ജൂഡ് ആന്‌റണി ജോസഫാണ് സംവിധായകന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

 

Recent Posts