ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി ഡോ. പി.സി.ജാഫറിനെ നിയമിച്ചു. കർണാടക കേഡറിൽ നിന്നുള്ള 2003 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജാഫര്‍ ധനവകുപ്പിൽ ബജറ്റ് ആൻഡ് റിസോഴ്സസ് സെക്രട്ടറിയായിരുന്നു.
നേരത്തെ എംഡിയായിരുന്ന ഡോ. ജെ. രവിശങ്കർ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന് ജൂലൈയില്‍ സർക്കാർ അദ്ദേഹത്തിന് ബി.എം.ആർ.സി.എല്ലിന്റെ താൽക്കാലിക ചുമതല നൽകിയിരുന്നു.
കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശിയാണ്. ഭാര്യ: ഡോ. മൂന മുഹമ്മദ് (ഫൗണ്ടർ ആൻഡ് പ്രസിഡന്റ്, പ്രൈമസ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബെംഗളൂരു).











