Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട്ടിലെ ജോസഫ് വിജയ് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി കേരളം. ഒരു കാരണവശാലും ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന്  ജലവിഭവവകുപ്പു മന്ത്രി
മോന്‍സ് ജോസഫ് പറയുന്നു. ജല നിരപ്പ് 142 അടി എന്ന കേരളത്തിന്‌റെ നിലപാടില്‍ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയില്‍ പോകുന്നതടക്കം പരിഗണിക്കും.ഔദ്യോഗികമായി തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂര്‍ത്തീകരണം എന്നിവയ്‌ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ പരിശ്രമിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാറിന്‌റെ കാര്യത്തില്‍ നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍ എന്നിവ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് തമിഴ് നാടിന്‌റെ നിലപാട്.

 

 

Recent Posts