കോട്ടയം : എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത തിരുവല്ല സ്വദേശി ബിനു ചാക്കോയ്‌ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3.
മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ എം.ബി.ബി.എസ് പ്രവേശനം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തിരുവല്ല കാവുംഭാഗം പഴയചിറ വീട്ടില്‍ ബിനു ചാക്കോ(50) പരാതിക്കാരനില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി 21 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. പ്രവേശന കമ്മീഷണറുടെ അലോട്ട്‌മെന്റ് നടപടി ക്രമങ്ങളിലൂടെയല്ലാതെ പ്രവേശനം ലഭിക്കില്ലെന്ന് മനസിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബിനു വണ്ടിച്ചെക്കുകള്‍ നല്‍കുകയായിരുന്നുവെന്നാണ് പരാതി. 2.50 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. തുടര്‍ന്ന്് കോട്ടയം വെസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
















