Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 04:10 pm IST
inNews, India

തിരുവനന്തപുരം: നിർത്താതെ മഴപെയ്ത് അസ്സം വൻ കെടുതിയിലായപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മ ചെയ്തതെന്തൊക്കെയാണെന്നോ? കേരളത്തിൽ മഴദുരിതം സംസ്ഥാനത്താകെ വ്യാപകമായിക്കൊണ്ടിരിക്കെ സംസ്ഥാന സർക്കാർ ചെയ്തതും ചെയ്യുന്നതും മുമ്പ് ചെയ്തതും താരതമ്യം ചെയ്യാൻ അവസരമാകുകയാണ് ഇത്. വിശ്വരാജ് വിശ്വ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലുണ്ട് അസ്സമിലെ കുറ്റമറ്റ നടപടികൾ.

2026 : അസ്സം പ്രളയവും കേരള പ്രളയവും
ഏതാണ്ട് ഒരേ സമയത്താണ്. കേരളത്തിൽ പുതിയ സർക്കാർ ആണ്. ഇരു സംസ്ഥാനത്തും നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിങ്ങൾതന്നെ ഒന്ന് വിലയിരുത്തൂ.

– ഹിമന്ത ബിശ്വ ശർമ സർക്കാരിന്റെ ത്വരിത നടപടികൾ എന്തൊക്കെ ഒന്ന് നോക്കാം.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം, സാമ്പത്തിക സഹായം, പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ പുനസ്ഥാപനം എന്നിവ ഉൾപ്പെടുന്ന ബഹുമുഖ ദുരിതാശ്വാസ നടപടികൾ നടപ്പാക്കി.

1. വേഗത്തിൽ ഉള്ള രക്ഷാപ്രവർത്തനം.
– സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഇന്ത്യൻ സൈന്യം, വ്യോമസേന, അസം പോലീസ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
– ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
– എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ എന്നിവ എത്തിച്ചു.

2. നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ
– സംസ്ഥാനമൊട്ടാകെ നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ആരംഭിച്ചു.

3. ക്യാമ്പുകളിൽ ലഭ്യമാക്കിയ പ്രധാന സൗകര്യങ്ങൾ:
* പാകം ചെയ്ത ഭക്ഷണം
* ശുദ്ധമായ കുടിവെള്ളം
* താൽക്കാലിക താമസം
* ആരോഗ്യസേവനങ്ങൾ
* ശുചിത്വ സൗകര്യങ്ങൾ

3. ഓരോ കുടുംബത്തിനും 15,000 രൂപ അടിയന്തര ധനസഹായം

4. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നാല് ജില്ലകളിലെ ദുരിതബാധിത കുടുംബങ്ങൾക്ക്:
– ഒരു കുടുംബത്തിന് 15,000 രൂപവീതം ഇടക്കാല ധനസഹായം
– ഏകദേശം 75,000 കുടുംബങ്ങൾക്ക് ആദ്യഘട്ട സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകി.

5. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ.
– പ്രളയത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന്:
-5 ലക്ഷം രൂപ എക്സ്-ഗ്രേഷ്യ (ധനസഹായം) സർക്കാർ പ്രഖ്യാപിച്ചു.

6. ബാങ്ക് വായ്‌പകൾക്ക് 6 മാസത്തെ മൊറട്ടോറിയം
– ഗുരുതരമായി ബാധിച്ച ജില്ലകളിലെ അർഹരായ വായ്‌പാ ഉപഭോക്താക്കൾക്ക്:
– 6 മാസത്തേക്ക് വായ്‌പ തിരിച്ചടവിൽ മൊറട്ടോറിയം അനുവദിച്ചു.
– ഇതിലൂടെ കർഷകർ, ചെറുകിട വ്യാപാരികൾ, സാധാരണ കുടുംബങ്ങൾ എന്നിവർക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം ലഭിച്ചു.

7. കർഷകർക്ക് പ്രത്യേക സഹായം
– കൃഷിനാശത്തിന്റെ സർവേ നടത്തി.
– നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
– വെള്ളം ഇറങ്ങിയ ശേഷം കൃഷി പുനരാരംഭിക്കാൻ പുനരധിവാസ സഹായം പ്രഖ്യാപിച്ചു.

8. വൈദ്യുതി പുനസ്ഥാപിക്കൽ
-പ്രളയത്തിൽ വൈദ്യുതി സംവിധാനം തകർന്ന പ്രദേശങ്ങളിൽ:
– വൈദ്യുതി വിതരണം അതിവേഗം പുനസ്ഥാപിക്കാൻ നിർദേശം നൽകി.
* ചില പ്രദേശങ്ങളിൽ സോളാർ വൈദ്യുതി സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

9. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സന്ദർശനങ്ങൾ
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ:
* ദുരിതബാധിത ജില്ലകൾ നേരിട്ട് സന്ദർശിച്ചു.
* ദുരിതാശ്വാസ ക്യാമ്പുകൾ പരിശോധിച്ചു.
* ദുരിതബാധിത കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി.
* ജില്ലാ ഭരണകൂടവുമായി സ്ഥലത്തുവെച്ച് അവലോകന യോഗങ്ങൾ നടത്തി.
* തകർന്ന റോഡുകൾ, സ്‌കൂളുകൾ, പൊതുസൗകര്യങ്ങൾ എന്നിവ വിലയിരുത്തി.

10. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം
?? അസം സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാർ:
* ദുരന്തനിവാരണ ഫണ്ടിലൂടെ ഏകദേശം 379 കോടി രൂപ അനുവദിച്ചു.
* രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും ഈ തുക വിനിയോഗിച്ചു.

11. ദീർഘകാല പ്രളയനിയന്ത്രണ പദ്ധതി
– ഭാവിയിൽ പ്രളയനാശം കുറയ്‌ക്കുന്നതിനായി:
* ഗുവാഹത്തി ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിന്റെയും തീരശോഷണത്തിന്റെയും കാരണങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ സർക്കാർ തീരുമാനിച്ചു.
* സ്ഥിരമായ പ്രളയനിയന്ത്രണവും തീരസംരക്ഷണ പദ്ധതികളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.

കേരളത്തിലും സമാനമായ ദുരിത സ്ഥിതിയാണെങ്കിലും ഇവിടെ ഇപ്പോൾ എന്തുചെയ്തു, മുമ്പ് വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോൾ എന്തുചെയ്തുവെന്ന് വിലയിരുത്താൻ സഹായകമാണ് ഈ വിവരങ്ങൾ.

Tags: NDRFSDRF#HimanthaBiswas#AssamFlood#ReliefandRescue
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

News

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

News

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.