Kerala

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 25 പേരെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാല് പേരെ കാണാതായി.പത്ത് പേര്‍ക്ക് പരിക്കേറ്റു.

52 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കേരളത്തില്‍ 418 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നിലവില്‍ ക്യാമ്പുകളിലുളളത് 18434 പേര്‍. ഒന്നാം തീയതി മുതല്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

കോട്ടയത്താണ് കൂടുതല്‍ മരണമുണ്ടായത്.ജില്ലയില്‍ അഞ്ച് പേര്‍ മരിച്ചു. മലപ്പുറത്ത് നാല് പേര്‍ക്കും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും ജീവന്‍ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ണമായി തകര്‍ന്നത്. ഏറ്റവും കൂടുതല്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നത് പത്തനംതിട്ടയിലാണ് (103).

Recent Posts