കൊച്ചി : ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സ്വകാര്യ കമ്പനി, ടാല്‍റോപ്പ് ഒക്ടോബര്‍ 31ന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നല്‍കും.ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ക്ക് പുറമേ കമ്പനി അധികൃതരും പിരിച്ചു വിട്ട ജീവനക്കാരും പങ്കെടുത്തു. നഷ്ടപരിഹാര തുക നല്‍കുന്നത് സംബന്ധിച്ച് നവംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടക്കും.
എഐ സാങ്കേതികവിദ്യയുടെ വരവോടെ തങ്ങള്‍ 250 കോടി രൂപയുടെ ‘ഇക്കോ സിസ്റ്റം’ അടച്ചുപൂട്ടി അടുത്ത ബിസിനസ് സംരംഭങ്ങളിലേക്ക് കടക്കുകയാണെന്നാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞ മാസമാണ് 300ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.പിന്നാലെ പ്രശ്‌നം വേഗം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഇന്ന് ചര്‍ച്ച നടന്നത്.
















