Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

350 കിലോഗ്രം കുതിപ്പുശേഷിയുള്ള (ഏകദേശം 3.4 കിലോ ന്യൂട്ടണ്‍) എഞ്ചിനാണിത്. 350കിലോഗ്രാം ഭാരമുള്ള വസ്തുവിന്റെ ഭൂഗുരത്വാകര്‍ഷണവലയം ഭേദിച്ച് കുതിപ്പിക്കാന്‍ പറ്റുന്ന ശേഷി ഈ ടര്‍ബോജെറ്റ് എഞ്ചിനുണ്ട് എന്നാണര്‍ത്ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 07:40 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് പതിന്മടങ്ങ് വര്‍ധിക്കുകയാണ്. 350 കിലോഗ്രം കുതിപ്പുശേഷിയുള്ള (ഏകദേശം 3.4 കിലോ ന്യൂട്ടണ്‍) എഞ്ചിനാണിത്. 350കിലോഗ്രാം ഭാരമുള്ള വസ്തുവിന്റെ ഭൂഗുരത്വാകര്‍ഷണവലയം ഭേദിച്ച് കുതിപ്പിക്കാന്‍ പറ്റുന്ന ശേഷി ഈ ടര്‍ബോജെറ്റ് എഞ്ചിനുണ്ട് എന്നാണര്‍ത്ഥം.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രമായ ഡിആര്‍ഡിഒയ്‌ക്ക് കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ് മെന്‍റ് (ജിടിആര്‍ഇ) ആണ് ഈ ടര്‍ബോജെറ്റ് എഞ്ചിന്‍ രൂപകല‍്പന ചെയ്തത്. നിര്‍മ്മിച്ചത് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയായ ആസാദ് എഞ്ചിനിയറിംഗ് ആണ്. ഇത് ടര്‍ബോജെറ്റ് എഞ്ചിന്‍ നിര്‍മ്മാണരംഗത്തേക്കുള്ള ആദ്യ കാല്‍വെയ്‌പ്പാണ്. ഇന്ത്യ ആദ്യമായി ഒരു വിദേശരാജ്യങ്ങളുടെയും സഹായമില്ലാതെ ഒരു ടര്‍ബോ എഞ്ചിന്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചു എന്നത് നിസ്സാരമായ നേട്ടമല്ല.

ഇന്ത്യയുടെ ക്രൂസ് മിസൈല്‍, ഡ്രോണുകള്‍, കപ്പല്‍ വേധ മിസൈല്‍ എന്നിവയെ കുതിപ്പിക്കാന്‍ കഴിയുന്ന എഞ്ചിന്‍

ആദ്യപടിയായി നിര്‍മ്മിച്ച 350 കിലോഗ്രാം കുതിപ്പുശേഷിയുള്ള ഈ ടര്‍ബോജെറ്റ് എഞ്ചിന്റെ ഒരോറ്റ ദൗത്യം മാത്രം നിര്‍വ്വഹിക്കാന്‍ ശേഷിയേ ഇവയ്‌ക്കുള്ളൂ. അതായത് ഇന്ത്യയുടെ ക്രൂസ് മിസൈലുകള്‍, ലോയിറ്ററിംഗ് മ്യൂനീഷന്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഡ്രോണുകള്‍, കപ്പല്‍ വേധ മിസൈലുകള്‍ എന്നിവിയില്‍ ഉപയോഗിക്കാം. ഇപ്പോള്‍ വികസിപ്പിച്ച 350 കിലോഗ്രാം കുതിപ്പു ശേഷിയുള്ള എഞ്ചിന്‍ ഉപയോഗിച്ച് ശബ്ദത്തിന്റെ വേഗതയേക്കാള്‍ കുറഞ്ഞ വേഗതയുള്ള ക്രൂയിസ് മിസൈലുകളെ മാത്രമേ കുതിപ്പിക്കാന്‍ കഴിയു. ഇന്ത്യ കരയാക്രമണത്തിന് ഉപയോഗിക്കുന്ന റേഞ്ച് കുറഞ്ഞ നിര്‍ഭയ് പോലുള്ള മിസൈലുകളില്‍ ഇത് ഉപയോഗിക്കാനാവും. കരയില്‍ ആയിരം കിലോമീറ്റര്‍ വരെ ദൂരേയുള്ള ലക്ഷ്യമേ നിര്‍ഭയ് ക്രൂയിസ് മിസൈലിന് തകര്‍ക്കാനാവൂ. അതേ സമയം ബ്രഹ്മോസ് പോലുള്ള ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ കുതിക്കുന്ന മിസൈല്‍ പ്രവര്ത്തിക്കുന്നത് റാംജെറ്റ് എഞ്ചിനിലാണ്.

ഈ ഒറ്റ ദൗത്യ ടര്‍ബോ എഞ്ചിന്‍ പക്ഷെ യുദ്ധവിമാനത്തില്‍ ഉപയോഗിക്കാനാകില്ല

പക്ഷെ യുദ്ധവിമാനങ്ങളിലൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. ഒറ്റ ദൗത്യം മാത്രം നിര്‍വ്വഹിക്കുന്ന ടര്‍ബോ എഞ്ചിനുകളെ പുനരുപയോഗിക്കാന്‍ സാധിക്കില്ല. മിസൈലുകളെ കുതിപ്പിക്കും, അത് സ്ഫോടനം നടത്തുന്നതോടെആ എഞ്ചിന്റെ ഉപയോഗം കഴിഞ്ഞുവെന്നര്‍ത്ഥം. യുദ്ധവിമാനങ്ങളില്‍ ആവശ്യം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന ടര്‍ബോജെറ്റ് എഞ്ചിനുകളാണ്. അതുപോലെ ഒറ്റ ദൗത്യ ടര്‍ബോജെറ്റുകളുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. അതായത് കുതിപ്പിന് കൂടുതല്‍ ഇന്ധനം ആവശ്യമായി വരും. ഹ്രസ്വകാല ഉപയോഗത്തിനേ സാധിക്കൂ. പക്ഷെ യുദ്ധവിമാനങ്ങള്‍ക്ക് കരുത്തുള്ള, ഇന്ധനക്ഷമതയുള്ള, ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കാര്യക്ഷമതയുള്ള ടര്‍ബോ ജെറ്റ് എഞ്ചിനുകള്‍ ആവശ്യമായി വരും.

ഇന്ത്യ കൈവരിച്ചു അസാധ്യമായ എഞ്ചിനീയറിംഗ് സൂക്ഷ്മത, അത്യാധുനികമായ മെറ്റലര്‍ജി, വിട്ടുവീഴ്ചയില്ലാത്ത ഉല്പാദന നിലവാരം

എങ്കില്‍പ്പോലും സ്വന്തമായി മിസൈലുകളെയും ഡ്രോണുകളെയും കുതിപ്പിക്കാന്‍ ശേഷിയുള്ള ടര്‍ബോജെറ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കുക എന്നതിനര്‍ത്ഥം ഇന്ത്യയുടെ പ്രതിരോധ, എയ്റോസ്പേസ് കഴിവുകള്‍ വര്‍ധിച്ചിരിക്കുന്നു എന്ന് തന്നെയാണ്. വൈകാതെ ഇന്ത്യയ്‌ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ടര്‍ബോജെറ്ര് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ലോകത്തിലെ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമേ ടര്‍ബോജെറ്റ് എഞ്ചിന്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശേഷിയുള്ളൂ. കാരണം ഇതിന് അസാധ്യമായ എഞ്ചിനീയറിംഗ് സൂക്ഷ്മത, അത്യാധുനികമായ മെറ്റലര്‍ജി, വിട്ടുവീഴ്ചയില്ലാത്ത ഉല്പാദന നിലവാരം എന്നിവ ആവശ്യമാണ്. ഇതാണ് ഡിആര്‍ഡിഒ ടര്‍ബോജെറ്റ് എഞ്ചിന്‍ സ്വന്തമായി നിര്‍മ്മിച്ചതിലൂടെ പ്രകടമാക്കിയത്.

ആസാദ് എഞ്ചിനീയറിംഗിന്റെ സിഇഒ രാകേഷ് ചോപ്ദാര്‍ ഈ ടര്‍ബോജെറ്റ് എഞ്ചിന്‍ ഡിആര്‍ഡിഒയ്‌ക്ക് കൈമാറി. ജിടിആര്‍ഇ ഡയറക്ടര്‍ രമണമൂര്‍ത്തി, ജിടിആര്‍ഇയുടെ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കെ. രാജലക്ഷ്മിമേനോന്‍ എന്നിവരാണ് ഇത് ഏറ്റുവാങ്ങിയത്.

Tags: Azad EngineeringGTRESingle mission TurbojetmissileAnti-Ship MissileDRDOLatest newsLoitering munitionTurbo jet Engine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.