
കൊച്ചി : എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ആരോപണവിധേയനായ ആള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ആരാഞ്ഞു.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ശരീര സൗന്ദര്യ മത്സരത്തിലെ ജേതാക്കള്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് വിമര്‍ശനം.
എ ഡി ജി പി പദവി വഹിക്കവെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയത്. എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്.