Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തില്‍ ഒരാള്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിനി ഭാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കോയമ്പത്തൂരില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഇവിടെ എത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടത്തില്‍ എത്തിയത്. കുളിക്കാന്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതി രണ്ട് പേര്‍ താഴേക്ക് പതിക്കുകയായിരുന്നു.
മണിക്കൂറുകള്‍ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് വെളളച്ചാട്ടം കാണാനെത്തിയത് എന്നാണ് അറിയുന്നത്.

Recent Posts