കൊച്ചി: ആട്, ഭരതനാട്യം എന്നീ സിനിമുകളുടെ വിജയവും മോഹിനിയാട്ടം എന്ന സിനിമ 50 കോടി ക്ലബ്ബില്‍ കയറിയതും കാരണം നടന്‍ സൈജു കുറുപ്പ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയോ? ഇതേക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയ ലര്‍ക് എന്ന സിനിമിയുടെ പ്രമോഷന് സൈജു കുറുപ്പ് തനിക്ക് കിട്ടുന്ന പ്രതിഫലത്തെക്കുറിച്ച് ചല സൂചനകള്‍ നല്‍കി. “എനിക്ക് ഒരു പടം ആണ് 50 കോടി ക്ലബ്ബില്‍ ഉള്ളത്. അതിന്റെ പേരില്‍ പ്രതിഫലം കൂട്ടിയാല്‍ അടുത്ത സിനിമയ്‌ക്ക് പ്രൊഡ്യൂസറെ കിട്ടില്ല. ഈ പറയുന്ന 1.5 കോടിയുടെ നാലില്‍ ഒന്നെ ഒള്ളൂ തന്റെ പ്രതിഫലം. ആരോ തന്റെ പ്രതിഫലം ഇപ്പോള്‍ ഒന്നരക്കോടിയാണെന്ന്. അത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ട്. ” -ഇതായിരുന്നു നടന്‍ സൈജു കുറുപ്പിന്റെ വാക്കുകള്‍. .
സംവിധായകന്‍ ഹരിഹരന്റെ മയൂഖം എന്ന സിനിമയില്‍ നായകനായാണ് സൈജു കുറുപ്പ് അരങ്ങേറ്റം കുറിച്ചത് പിന്നീട് സപ്പോർട്ടിംഗ് കഥാപാത്രമായും വില്ലനായും പ്രാധാന്യം കുറഞ്ഞ മറ്റു റോളുകളും ഒക്കെ ചെയ്യേണ്ടി വന്നു. ആട് എന്ന സിനിമയിലെ അറക്കയ്ല്‍ അബു എന്ന കഥാപാത്രം സൈജുവിന്റെ കരിയറില്‍ വഴിത്തിരിവായി.
ഭരതനാട്യം എന്ന സിനിമയിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയില്‍ ഉറപ്പിച്ചു. ഇതിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഒടിടിയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ ഇതിന്റെ മൂന്നാം ഭാഗം ചെയ്യാനിരിക്കുകയാണ്.
















