ഇടുക്കി : മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേയ്‌ക്കുള്ള യാത്രകള്‍ രണ്ട് ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്.അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താന്‍ പാടുകയുളളൂ.
ജില്ലയില്‍ മഴക്കെടുതി 29 വില്ലേജുകളെയാണ് ബാധിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ രണ്ട് മരണവും ഉണ്ടായി. എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പത് ഇടങ്ങളിലായി മണ്ണിടിച്ചില്‍ ഉണ്ടായി.പതിനാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.ഇടുക്കിയിലേക്ക് അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താന്‍ പാടുളളൂവെന്നും യാത്രകള്‍ പരമാവധി ഒഴിവാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ തുടരുന്നതിനാല്‍ ജാഗ്രത തുടരും. അനിവാര്യമാണെങ്കില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.മുന്നാറിലെ സാഹചര്യം പരിശോധിച്ച് നടപടികള്‍ തീരുമാനിക്കും.കുട്ടിക്കാനം മുതല്‍ മുണ്ടക്കയം വരെ രാത്രി യാത്ര നിരോധനം തുടരും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായം ഉടന്‍ കൈമാറും.
















