പത്തനംതിട്ട :കനത്ത മഴ തുടരുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.പമ്പയില്‍ പ്രളയമുന്നറിയിപ്പ് നിലനില്‍ക്കുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത എന്നിവ മുന്നില്‍ കണ്ടാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ആഗസ്റ്റ് 2, 3 തീയതികളില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണം.സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്തമഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 10 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.
















