Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : നിരൊഴുക്ക് കണക്കിലെടുത്ത് മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച(ആഗസ്ത് 1) രാവിലെ 11.30 ന് അഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്പില്‍വേ ഷട്ടറുകള്‍ 40 സെ മീ വരെ ഉയര്‍ത്തിയേക്കാം.

അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ഭാഗത്ത് പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്.ശക്തമായ കാറ്റും ഇടവിട്ടുള്ള മഴയും അനുഭവപ്പെടുന്നുണ്ട്.

Recent Posts