Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 03:00 pm IST
inKerala, Parivar

ആലുവ: മലയാള ഭാഷയുടെ തനത് സംഖ്യാലിപിയുടെ പ്രചാരത്തിനും കേരളീയ സാംസ്‌കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനുമായി ബാലഗോകുലം പുറത്തിറക്കുന്ന മലയാള പഞ്ചാംഗം ഈ വർഷവും ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. കഴിഞ്ഞ 29 വർഷമായി ബാലഗോകുലം പ്രസിദ്ധീകരിച്ചുവരുന്ന മലയാളം കലണ്ടർ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾക്കിടയിലും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ദൈനംദിന ഉപയോഗത്തിനായി സ്വീകരിച്ചിരിക്കുന്ന ഈ കലണ്ടർ, മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമ പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നതായി ബാലഗോകുലം പ്രവർത്തകർ അറിയിച്ചു.

മലയാള ഭാഷയിൽ കാലക്രമേണ ഉപയോഗത്തിൽനിന്ന് അപ്രത്യക്ഷമായ തനത് സംഖ്യാലിപികളെ വീണ്ടും പ്രയോഗക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1997 മുതൽ ബാലഗോകുലം മലയാളം കലണ്ടർ പ്രസിദ്ധീകരിച്ചുവരുന്നത്. പൂർണമായും മലയാളം അക്കങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കലണ്ടറിൽ ചിങ്ങം മുതൽ കർക്കടകം വരെയുള്ള മലയാള മാസങ്ങൾക്കനുസരിച്ച് കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുണ്ട്. റോമൻ അക്കങ്ങൾക്ക് പകരം പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മലയാളം അക്കങ്ങളാണ് കലണ്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ കലണ്ടറുകളിൽ ഉൾപ്പെടുത്തുന്ന ഇംഗ്ലീഷ് തീയതികൾ, വിശേഷദിനങ്ങൾ, പ്രധാന വിവരങ്ങൾ എന്നിവയും മലയാള പഞ്ചാംഗത്തിലുണ്ട്. ഓരോ മാസത്തിലെയും പ്രധാന വിശേഷദിനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയും കലണ്ടറിനെ കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവുമാക്കിയിട്ടുണ്ട്.

ഞാറ്റുവേലകളുമായി ബന്ധപ്പെട്ട കൃഷിരീതികൾ, നവോത്ഥാന നായകരുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ, കാർഷിക പഴഞ്ചൊല്ലുകൾ, കേരളത്തിന്റെ കാർഷിക–പാരിസ്ഥിതിക–സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പ്രതീകങ്ങൾ എന്നിവയും കലണ്ടറിന്റെ പ്രത്യേകതകളാണ്.

ഈ വർഷത്തെ മലയാള പഞ്ചാംഗം ആലുവയിൽ നടന്ന ദക്ഷിണ–ഉത്തര കേരള സംയുക്ത യോഗത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് എസ്. സുദർശൻ പ്രകാശനം ചെയ്തു. ബാലഗോകുലം മുൻ സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ, നിയുക്ത സംസ്ഥാന അധ്യക്ഷൻ കെ. എൻ. സജികുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാള സംഖ്യാലിപിയുടെ പ്രചാരത്തിനും കേരളത്തനിമയുടെ വീണ്ടെടുപ്പിനുമായി പുറത്തിറക്കുന്ന പഞ്ചാംഗം മന്ത്രിമാർ, സാംസ്‌കാരിക നായകർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർക്കും ലഭ്യമാക്കും.

Tags: balagokulamMalaylamPanchangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം
Kerala

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

Article

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.