
കൊച്ചി: നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് വേടന്‍ പാടുന്നതെന്ന വിമര്‍ശനവുമായി സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. ഒരു യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ അഭിപ്രായപ്രകടനം.
വേടന്‍ നിലവിലെ സമതുലിതാവസ്ഥയെ തകര്‍ത്ത് അവിടെ അരാജകത്വം കൊണ്ടുവരുന്നയാള്‍
വേടന്‍ വേറെ ഒരു തരം സെന്‍സിബിലിറ്റിയെ മുന്നോട് വെയ്‌ക്കുന്ന ആളാണ്. വേടന്റെ ജീവിതത്തിലായാലും പാട്ടുകളിലായാലും നിലവിലുള്ള സാമൂഹ്യമായ ഒരു സമതുലിതാവസ്ഥയെ തകര്‍ത്ത് അവിടെ അരാജകത്വത്തെ കൊണ്ടുവരുന്ന ആളാണ് വേടന്‍. വേടന് കിട്ടുന്നപിന്തുണയും ഇങ്ങിനെയുള്ള ചില വിഭാഗങ്ങളില്‍ നിന്നാണ്.
കേരളത്തിലെ നായന്മാരിലും നമ്പൂരിമാരിലും പലരുടെയും അവസ്ഥ ദളിതരേക്കാള്‍ കഷ്ടം
നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് വേടന്‍ പാടുന്നത്. ഇപ്പോഴത്തെ കേരളത്തിലെ നായന്മാരുടെയും നമ്പൂരിമാരുടെയും അവസ്ഥ എന്താ? ഇവരില്‍ പലരുടേയും അവസ്ഥ ദളിതരായവരേക്കാള്‍ കഷ്ടമാണ്. അവര്‍ക്ക് മുന്നോക്കജാതിഎന്ന അഭിമാനുള്ളതിനാല്‍ ഒന്നും പുറത്തുപറയാനും കഴിയില്ല. വേടന്റെ ലൈഫില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ട്. -ഫക്രുദ്ദീന്‍ അലി വ്യക്തമാക്കി.