
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് നടൻ വിനായകൻ. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തെ ജോൺ ബ്രിട്ടാസിനെപ്പോലെ ഉള്ളവർ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിച്ചെന്ന് വിനായകൻ പറഞ്ഞു. പാട്ട സമരത്തിൽ ആളാകാനാണ് ബ്രിട്ടാസ് ശ്രമിച്ചതെന്നും വിനായകൻ പറഞ്ഞു.
‘ മറ്റൊരു തീട്ടം.
യുവതീ
യുവാക്കളുടെ
സമരം
ഹൈജാക്ക് ചെയ്യാതെ
വല്ല പണിയും
എടുത്ത്
കുടുംബം പോറ്റെടാ’
എന്നാണ് വിനായകൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഒരു സഖാവിനെ… മറ്റൊരു സഖാവിന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമെന്ന് ചില കമന്റുകൾ വരുന്നുണ്ട്. ഇതിനിടെ, സഖാക്കൾ തന്നെ വിനായകനെതിരെ തെറിവിളിയുമായി കമന്റിൽ രംഗത്തുണ്ട്.