Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

2026–27 സാമ്പത്തിക വർഷത്തിൽ നേമത്തിന്‍റെ വികസനത്തിനായി 5.19 കോടി രൂപയുടെ 11 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നേമം: 2026–27 സാമ്പത്തിക വർഷത്തിൽ നേമത്തിന്റെ വികസനത്തിനായി 5.19 കോടി രൂപയുടെ 11 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍. താന്‍ എംഎല്‍എ ആയാല്‍ നേമത്തെ വികസിപ്പിക്കും എന്ന രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു.

✅ മണക്കാട്, പെരുനെല്ലി, തൃക്കണ്ണപുരം, കുളത്തറ, കാലടി, പാപ്പനംകോട് എന്നിവിടങ്ങളിലെ റോഡ് വികസനവും നവീകരണവും

✅ തൃക്കണ്ണപുരം പാലം അപ്രോച്ച് റോഡിനുള്ള സംരക്ഷണ ഭിത്തി

✅ ചാല ഗവൺമെന്റ് ഹൈസ്കൂളിന് (രണ്ടാം ഘട്ടം) പുതിയ കെട്ടിടം

✅ കരമന പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

✅ കരിയിൽ കനാലിന്റെ പുനരുജ്ജീവനം

✅ ആറ്റുകാൽ ബണ്ട് റോഡിലെ കട്ടയ്‌ക്കലിൽ പുതിയ പാലം

✅ വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിലെ പാർശ്വഭിത്തിയും കവറിംഗ് സ്ലാബും

എന്നിവയാണ് ഈ പ്രധാന വികസന പദ്ധതികള്‍.

Recent Posts